• HOME
  • »
  • NEWS
  • »
  • crime
  • »
  • BODY OF RAILWAY OFFICER FOUND IN TRACK TV VSA

സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയ റെയിൽവേ ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

വധഭീഷണിയുണ്ടെന്ന് പരാതി നൽകിയിരുന്നതായി ബന്ധുക്കൾ.

സജിത്ത്

സജിത്ത്

  • Share this:
തിരുവനന്തപുരം: കൊച്ചുവേളിയിൽ റെയിൽവെ ഉദ്യോഗസ്ഥനെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് റെയിൽവേ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായ എസ് ആർ സജിത്തിനെ കൊച്ചുവേളി  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.

ട്രെയിൻ തട്ടി മരിച്ചു എന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. ആത്മഹത്യയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ അഞ്ചര മണിക്ക് ഭാര്യ അശ്വനിയെ ഫോണിൽ വിളിച്ച സജിത്ത്,  ജോലി കഴിഞ്ഞെന്നും ഉടൻ വീട്ടിൽ എത്തുമെന്നും അറിയിച്ചിരുന്നു. 12 കൊല്ലം മുമ്പ് വിവാഹം കഴിഞ്ഞ സജിത്തിന് ആറ് മാസം മുമ്പാണ് കുട്ടി ജനിച്ചത്. കുടുംബ പ്രശ്നമോ സാമ്പത്തിക ബാധ്യതയോ ഇല്ലായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

also read:രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ

മൃതദേഹത്തിന് സമീപത്ത്  ആത്മഹത്യാ കുറിപ്പില്ലായിരുന്നുവെന്ന് പേട്ട പൊലീസും വ്യക്തമാക്കി. ജനുവരി എട്ടിന് സഹപ്രവർത്തകർക്കെതിരെ മേലുദ്യോഗസ്ഥർക്ക് സജിത്ത് പരാതി നൽകിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പരാതി. ഇതിന്റെ വൈരാഗ്യമാകാം മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം .

ജോലിയിൽ നിന്ന് രാജിവയ്ക്കുന്നതടക്കം ചിന്തിച്ചിരുന്നതായി സജിത്തിന്റെ അച്ഛൻ എം രവി കുമാർ ന്യൂസ് 18 നോട് പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി എട്ടരയോടെ കരിയം ചെല്ലമംഗലത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
First published:
)}