HOME /NEWS /Crime / Murder | അറിയാതെ കാലിൽ ചവിട്ടി; ബോഡി ബിൽഡർ യുവാവിനെ ഇടിച്ച് കൊന്നു

Murder | അറിയാതെ കാലിൽ ചവിട്ടി; ബോഡി ബിൽഡർ യുവാവിനെ ഇടിച്ച് കൊന്നു

കൊല്ലപ്പെട്ട സ്മെതേസ്റ്റ്, തൻെറ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി കസിൻ ആരോൺ ബേറ്റ്സിനൊപ്പം ലൂക്സ് ലോഞ്ചെന്ന് പേരുള്ള ക്ലബ്ബിലെത്തിയതായിരുന്നു

കൊല്ലപ്പെട്ട സ്മെതേസ്റ്റ്, തൻെറ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി കസിൻ ആരോൺ ബേറ്റ്സിനൊപ്പം ലൂക്സ് ലോഞ്ചെന്ന് പേരുള്ള ക്ലബ്ബിലെത്തിയതായിരുന്നു

കൊല്ലപ്പെട്ട സ്മെതേസ്റ്റ്, തൻെറ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി കസിൻ ആരോൺ ബേറ്റ്സിനൊപ്പം ലൂക്സ് ലോഞ്ചെന്ന് പേരുള്ള ക്ലബ്ബിലെത്തിയതായിരുന്നു

  • Share this:

    നൈറ്റ് ക്ലബ്ബിലെ (Club) ആഘോഷത്തിനിടെ അറിയാതെ കാലിൽ ചവിട്ടിയതിന് ബോഡി ബിൽഡ‍ർ (Body Builder) യുവാവിനെ ഇടിച്ചു കൊന്നു. ഇംഗ്ലണ്ടിലെ ബോൾട്ടൺ ടൗണിലാണ് നിസ്സാര കാര്യത്തിൻെറ പേരിൽ നിരപരാധിയായ ഒരു മനുഷ്യന് ജീവൻ നഷ്ടമായത്. രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയായ 36കാരൻ റോബ‍ർട്ട് സ്മെതേസ്റ്റാണ് ബോഡി ബിൽഡറുടെ ഇടിക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മരണത്തിന് കീഴടങ്ങിയത്. പ്രതിയായ റോബ‍ർട്ട് ഓവൻ ഗ്രീൻഹാൽഗിനെ പോലീസ് (Police) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

    ബോൾട്ടൺ ടൗണിലുള്ള ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒരു കമ്പനിയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന സ്മെതേസ്റ്റ് തൻെറ പിറന്നാൾ (Birthday) ആഘോഷിക്കുന്നതിന് വേണ്ടി കസിൻ ആരോൺ ബേറ്റ്സിനൊപ്പമാണ് ലൂക്സ് ലോഞ്ചെന്ന് പേരുള്ള ക്ലബ്ബിലെത്തിയതെന്ന് മാഞ്ചസ്റ്റ‍ർ ഈവനിങ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്യുന്നു. രാത്രി 11.15ഓടെ ക്ലബ്ബിലെത്തിയ സ്മെതേസ്റ്റ് ആഘോഷത്തിനിടയിൽ അറിയാതെയാണ് ബോഡി ബിൽഡറുടെ കാലിൽ ചവിട്ടിയത്. ഉടൻ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. തുടക്കത്തിൽ അത് വലിയ പ്രശ്നമായി മാറിയില്ല.

    എന്നാൽ ബോഡിബിൽഡ‍ർ ഗ്രീൻഹാൽഗ് സ്മെതേസ്റ്റിനെയും ബേറ്റ്സിനെയും പിന്നീട് കൈകൊട്ടി വിളിക്കുകയായിരുന്നു. അടുത്തേക്ക് ചെന്നപ്പോൾ തന്നെ ഇരുവരെയും ക്ഷണനേരം കൊണ്ട് ഇടിച്ചിടുകയും ചെയ്തു. 31കാരനായ ബോഡി ബിൽഡറുടെ കരുതിക്കൂട്ടിയുള്ള ആക്രമണം താങ്ങാൻ സ്മെതേസ്റ്റിന് സാധിച്ചില്ല. മസ്തിഷ്കാഘാതം സംഭവിച്ചതോടെ ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. ബേറ്റ്സിനും ശക്തമായ ഇടിയാണ് ലഭിച്ചതെങ്കിലും ഒരുവിധത്തിൽ പിടിച്ച് നിൽക്കാൻ സാധിച്ചു. അപ്രതീക്ഷിതമായ ഇടിയേറ്റ് അദ്ദേഹത്തിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇടി കിട്ടിയത് പോലും തനിക്ക് ഓ‍ർമ കിട്ടുന്നില്ലെന്നാണ് സംഭവത്തിന് ശേഷം ബേറ്റ്സ് പറഞ്ഞത്. ഇരുവരെയും ഇടിച്ചിട്ട ശേഷം മസില് പെരുപ്പിച്ച് കാണിച്ച് ഇനിയാരെങ്കിലും തന്നോട് മുട്ടാനുണ്ടോയെന്ന് ഗ്രീൻഹാൽഗ് ചോദിച്ചതായി ക്ലബ്ബിലുള്ളവർ പോലീസിനോട് പറഞ്ഞു.

    Also read- Arrest | മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മാവനും മകനും പിടിയിൽ

    ഗ്രീൻഹാൽഗ് മുമ്പും ക്ലബ്ബിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി. പണം പലിശയ്ക്ക് കൊടുത്തത് തിരികെ വാങ്ങുന്നതിന് ചെന്ന് ഗ്രീൻഹാൽഗ് ഒരിക്കൽ മൂന്ന് പേരെ മർദ്ദിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. സ്റ്റിറോയ്ഡും കൊക്കെയ്നും പോലുള്ള മയക്കുമരുന്നുകൾ ഇയാൾ നിരന്തരം ഉപയോഗിക്കാറുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ആക്രമണം നടന്ന രാത്രിയിലും ഇയാൾ കൊക്കെയ്ൻ ഉപയോഗിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസിൻെറ റിപ്പോർട്ടിൽ പറയുന്നു. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് ഗ്രീൻഹാൽഗെന്ന് മനസ്സിലാക്കാൻ സാധിച്ചതായി പോലീസ് വ്യക്തമാക്കി.

    കോടതിയുടെ മുന്നിൽ ഹാജരാക്കിയ ഗ്രീൻഹാൽഗിന് 11 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ഇയാൾ കൊടും കുറ്റവാളിയാണെന്നും ജഡ്ജ് വിധി പറയവേ പ്രഖ്യാപിച്ചു. ആദ്യം കൊലക്കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പിന്നീട് നരഹത്യക്കുള്ള വകുപ്പുകളും പോലീസ് കൂട്ടിച്ചേർത്തു.

    First published:

    Tags: Death, England