• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറ്

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറ്

ചക്കരക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്

  • Last Updated :
  • Share this:
    കണ്ണൂര്‍ ചക്കരയ്ക്കലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബോംബേറുണ്ടായത്. ചക്കരക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് പ്രവര്‍ത്തകര്‍ ആരും ഓഫീസിലുണ്ടായിരുന്നില്ല. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന.

    അതേസമയം, വടകര ഒഞ്ചിയത്ത് യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഒഞ്ചിയം പഞ്ചായത്ത് കമ്മറ്റി ജോയന്റ് സെക്രട്ടറി എടക്കണ്ടി കുന്ന് റിഫാസിന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. പുലർച്ചെയാണ് ആക്രമണം നടന്നത്. വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഒഞ്ചിയത്തെ ലീഗ് ഓഫീസിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ചോമ്പാല പോലീസ് കേസെടുത്തു. വടകര ഡിവൈഎസ് പി ഹരിപ്രസാദ് സ്ഥലം സന്ദർശിച്ചു.
    Published by:Arun krishna
    First published: