ആണുങ്ങൾക്കും രക്ഷയില്ല; ബോംബെ ഐഐടിയിൽ സീനിയർ വിദ്യാർഥിയുടെ ലൈംഗിക ചൂഷണം; പരാതി നൽകിയിട്ടും നടപടി ഇല്ല
Updated: June 19, 2018, 5:47 PM IST
Updated: June 19, 2018, 5:47 PM IST
മുംബൈ: ബോംബെ ഐഐടിയിൽ സീനിയർ വിദ്യാർഥി ജൂനിയർ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ആരോപണം. ആറേഴ് മാസമായി ചൂഷണം തുടങ്ങിയിട്ടെന്നാരോപിച്ച് 15 ഓളം വിദ്യാർഥികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആരോപണ വിധേയനായ വിദ്യാർഥിയുടെ സഹപാഠി തന്നെ സ്ഥിരീകരിച്ചതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്ന വിദ്യാർഥികളെ പഠിപ്പിക്കുന്ന ടീച്ചിംഗ് അസിസ്റ്റന്റ് കൂടിയായ സീനിയർ വിദ്യാർഥിക്കെതിരെയാണ് ആരോപണം. ജൂനിയർ വിദ്യാർഥികളുടെ വഴികാട്ടിയായി കോളേജ് തന്നെയാണ് ഇയാളെ നിയമിച്ചിരിക്കുന്നത്. കൾച്ചറൽ പ്രോഗ്രാമുകളിൽ കോളേജിന്റെ അഭിമാനമായ വിദ്യാർഥികൂടിയാണ് ഇയാൾ.
ഇൻസ്റ്റ്യൂട്ട് സ്റ്റുഡന്റ് മെൻഡർ പ്രോഗ്രാമിൽ വെച്ച് ആദ്യമായി സംസാരിച്ച ശേഷം ഫെയ്സ്ബുക്ക് മെസഞ്ചർ വഴി ഇയാൾ നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന് പരാതിക്കാരനായ വിദ്യാർഥി വ്യക്തമാക്കുന്നു. അതിനു ശേഷം തന്നെ റൂമിലേക്ക് വിളിച്ചു വരുത്തിയെന്നും കിടക്കാൻ ആവശ്യപ്പെട്ടുവെന്നും ചുംബിച്ചുവെന്നും പരാതിക്കാരൻ പരാതിയിൽ വ്യക്തമാക്കുന്നു. ഭയം കൊണ്ട് ഇക്കാര്യം മറ്റ് വിദ്യാർഥികളോടോ വീട്ടുകാരോടോ പോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.
അതേസമയം സംഭവത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും തന്നെ ഈ വിദ്യാർഥിക്കെതിരെ സ്വീകരിച്ചില്ല. ഇപ്പോഴും അധികൃതർ ഈ വിദ്യാർഥിയെ സംരക്ഷിക്കുന്നുണ്ട്. ഐഐടിയുടെ പേരിന് കളങ്കമാകുമെന്ന് ഭയന്നാണ് നടപടികളിലേക്ക് കടക്കാത്തതെന്നാണ് ആരോപണം. പരാതിക്കാരൻ കോളേജ് അധികൃതർക്ക് നല്കിയ കത്തും ദി ക്വിന്റ് പുറത്തുവിട്ടിട്ടുണ്ട്.
ഒറ്റപ്പെടലിന്റെ സങ്കടം പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്താണ് ആരോപണ വിധേയനായ സീനിയർ വിദ്യാർഥി അടുപ്പം സ്ഥാപിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഒരു സഹോദരനോടെന്നപോലെ സംസാരിക്കാനാണെന്നു പറഞ്ഞാണ് വിളിപ്പിച്ചതെന്നും പരാതിക്കാരൻ പറയുന്നു.പരാതി നൽകിയിട്ടും കോളേജ് അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അനുഭവം പങ്കുവെച്ചതോടെയാണ് ജൂനിയർ വിദ്യാർഥികൾ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഐഐടി-ബി കൺഫെഷൻ പേജ് എന്ന പേജിലാണ് ജൂനിയർ വിദ്യാർഥികൾ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ഒന്നല്ല ഒന്നിലധികം സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയാണെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
ചൂഷണത്തിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം ഇല്ലാതാക്കാൻ കൗൺസിലിംഗിന് വിധേയനായി ക്കൊണ്ടിരിക്കുകയാണെന്ന് മറ്റൊരു വിദ്യാർഥി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഐഐടി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്ന വിദ്യാർഥികളെ പഠിപ്പിക്കുന്ന ടീച്ചിംഗ് അസിസ്റ്റന്റ് കൂടിയായ സീനിയർ വിദ്യാർഥിക്കെതിരെയാണ് ആരോപണം. ജൂനിയർ വിദ്യാർഥികളുടെ വഴികാട്ടിയായി കോളേജ് തന്നെയാണ് ഇയാളെ നിയമിച്ചിരിക്കുന്നത്. കൾച്ചറൽ പ്രോഗ്രാമുകളിൽ കോളേജിന്റെ അഭിമാനമായ വിദ്യാർഥികൂടിയാണ് ഇയാൾ.
ഇൻസ്റ്റ്യൂട്ട് സ്റ്റുഡന്റ് മെൻഡർ പ്രോഗ്രാമിൽ വെച്ച് ആദ്യമായി സംസാരിച്ച ശേഷം ഫെയ്സ്ബുക്ക് മെസഞ്ചർ വഴി ഇയാൾ നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന് പരാതിക്കാരനായ വിദ്യാർഥി വ്യക്തമാക്കുന്നു. അതിനു ശേഷം തന്നെ റൂമിലേക്ക് വിളിച്ചു വരുത്തിയെന്നും കിടക്കാൻ ആവശ്യപ്പെട്ടുവെന്നും ചുംബിച്ചുവെന്നും പരാതിക്കാരൻ പരാതിയിൽ വ്യക്തമാക്കുന്നു. ഭയം കൊണ്ട് ഇക്കാര്യം മറ്റ് വിദ്യാർഥികളോടോ വീട്ടുകാരോടോ പോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.
Loading...