നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Youtube വ്ളോഗർമാരായി എക്സൈസ് സംഘം; ലിറ്ററിന് ഒരു രൂപ ദൈവത്തിന് മാറ്റിവെച്ചിട്ടും വാറ്റുകാരൻ കുടുങ്ങിയത് ഇങ്ങനെ

  Youtube വ്ളോഗർമാരായി എക്സൈസ് സംഘം; ലിറ്ററിന് ഒരു രൂപ ദൈവത്തിന് മാറ്റിവെച്ചിട്ടും വാറ്റുകാരൻ കുടുങ്ങിയത് ഇങ്ങനെ

  യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടര്‍ന്ന് ചാരായവുമായി വണ്ടി പിടിച്ചെത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

  പോള്‍ ജോർജുമായി എക്സൈസ് സംഘം

  പോള്‍ ജോർജുമായി എക്സൈസ് സംഘം

  • Share this:
   കോട്ടയം: തെങ്ങിന്‍ പൂക്കുല ഇട്ട് വാറ്റിയ സ്‌പെഷല്‍ ചാരായവുമായി 'യൂട്യൂബ് വ്‌ളോഗര്‍'ക്ക് മുന്നില്‍ അഭിമുഖം നല്‍കാനെത്തിയ വാറ്റുകാരൻ കുടുങ്ങി. വിനോദസഞ്ചാരികൾക്ക് വാറ്റ് ചാരായം വിൽപന നടത്തിയിരുന്നയാളെ പിടികൂടാൻ എക്സൈസ് ഉദ്യോഗസ്ഥരാണ് യൂട്യൂബ് വ്ളോഗർമാരെന്ന വ്യാജേന എത്തിയത്. ഇലവീഴാപ്പൂഞ്ചിറ ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്ക് ചാരായം വിൽപന നടത്തിയിരുന്ന മേച്ചാൽ തൊട്ടിയിൽ പോൾ ജോർജിനെയാണ് (43) എക്സൈസ് സംഘം പിടികൂടിയത്.

   Also Read- പീഡനശ്രമം ചെറുത്ത അറുപത്തൊന്നുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസം സ്വദേശിക്ക് വധശിക്ഷ

   ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവര്‍ വിനോദസഞ്ചാരികളായി ഇല്ലിക്കല്‍ക്കല്ലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്താണ് പോളിനെ കുടുക്കിയത്. യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടര്‍ന്ന് ചാരായവുമായി വണ്ടി പിടിച്ചെത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

   Also Read- പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചോക്ലേറ്റ് നൽകി പോൺ ദൃശ്യങ്ങൾ കാണിച്ചു; 68 കാരൻ അറസ്റ്റിൽ

   ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ 'കിടിലം പോൾ' എന്ന് വിളിപ്പേരുള്ള പോൾ ജോർജ് എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാൽ, പഴുക്കാക്കാനം മേഖലയിലെ ചാരായ വിൽപനക്കാരനായ പോൾ പ്രതിമാസം 100 ലിറ്ററോളം ചാരായം വിൽക്കുമായിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. പോളിന്റെ വീട്ടിൽ നിന്ന് 16 ലീറ്റർ ചാരായവും 150 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

   Also Read- അടിമാലിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്നയാൾ കൊല്ലപ്പെട്ടു; മുറി പുറത്തുനിന്നു പൂട്ടിയ നിലയിൽ

   റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, പ്രിവന്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, കെ ടി അജിമോൻ, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

   Key Words- Bootlegger, Excise, Kottayam,  youtube vlogge, Paul George
   Published by:Rajesh V
   First published:
   )}