HOME » NEWS » Crime » BOXING COACH HELD FOR RAPING FOURTEEN YEAR OLD MINOR STUDENT AT BOXING CLUB

പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; മുപ്പതുകാരനായ ബോക്സിംഗ് കോച്ച് അറസ്റ്റിൽ

മറ്റ് ഏതെങ്കിലും വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.

News18 Malayalam | news18
Updated: March 12, 2021, 11:03 AM IST
പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; മുപ്പതുകാരനായ ബോക്സിംഗ് കോച്ച് അറസ്റ്റിൽ
news18
  • News18
  • Last Updated: March 12, 2021, 11:03 AM IST
  • Share this:
മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബോക്സിംഗ് കോച്ച് അറസ്റ്റിൽ. മുംബൈ പൊലീസ് ആണ് മുപ്പതുകാരനായ ബോക്സിംഗ് കോച്ചിനെ അറസ്റ്റ് ചെയ്തത്. മുളുന്ദിലെ ബോക്സിംഗ് ക്ലബിൽ വച്ചാണ് പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ഇയാൾ ബലാത്സംഗം ചെയ്തത്. ഞായറാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്.

ചെമ്പുർ സ്വദേശിയായ ഉമേഷ് രാജക് എന്ന വ്യക്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഞായറാഴ്ച ഇയാൾ പെൺകുട്ടിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാളുടെ കീഴിൽ അടുത്തിടെ പെൺകുട്ടി ബോക്സിംഗിന് ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി കൗൺസിലിംഗിന് എന്ന പേരിലാണ് പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

വിദ്യാഭ്യാസ കിറ്റ് ഫണ്ട് വിവാദത്തില്‍ കുരുങ്ങി മുസ്ലിംലീഗ്; എം എസ് എഫ് ദേശീയ പ്രസിഡന്റിനെതിരെ ആരോപണം

ഭർത്താവിന് നാലു ഭാര്യമാർ കൂടി; അഞ്ചാം ഭാര്യ 65കാരനെ മൃഗീയമായി കൊലപ്പെടുത്തി

വീട്ടിൽ എത്തിയ പെൺകുട്ടിയെ മുളുന്ദിലുള്ള സ്പോർട്സ് ക്ലബിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. നടന്ന സംഭവങ്ങളെക്കുറിച്ച് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി. ഇതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയും രാജകിന് എതിരെ കേസ് ഫയൽ ചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്റെ ബോക്സിംഗ് കരിയർ നശിപ്പിക്കുമെന്ന് രാജക് തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

ഡെലിവറി ബോയ് യുവതിയുടെ മൂക്കിടിച്ചു തകർത്ത സംഭവം; ക്ഷമ ചോദിച്ച് സൊമാറ്റോ

'ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു' - ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ ഡെലിവറി ബോയ്

അതേസമയം, പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ, ബലാത്സംഗ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, മറ്റ് ഏതെങ്കിലും വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.
Published by: Joys Joy
First published: March 12, 2021, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories