നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിക്കൊപ്പം കാമുകന്റെ ടിക്ടോക് വീഡിയോ; വൈറലായതോടെ കാമുകിയും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

  കാമുകിക്കൊപ്പം കാമുകന്റെ ടിക്ടോക് വീഡിയോ; വൈറലായതോടെ കാമുകിയും വീട്ടുകാരും കെട്ടിയിട്ട് മർദിച്ചു

  കാമുകിക്കൊപ്പമുള്ള ടിക്ടോക് വീഡിയോ വൈറലായതോടെയാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്.

  tiktok

  tiktok

  • Share this:
   ഹൈദരാബാദ്; കാമുകിക്കൊപ്പം ചെയ്ത ടിക്ടോക് വീഡിയോ വൈറലായതോടെ കാമുകനെ കാമുകിയും വീട്ടുകാരും ചേർന്ന് കെട്ടിയിട്ട് മർദിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ യാദ്ഗിറിലാണ് സംഭവം ഉണ്ടായത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ആളുകൾ മർദിക്കുകയായിരുന്നു. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ പ്രദേശവാസികൾ ഫോണിൽ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

   also read: അറസ്റ്റ് തടയുന്നതിനുള്ള ഹർജി പരിഗണിച്ചില്ല; ചിദംബരത്തിന്‍റെ ജാമ്യഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

   ബുഗ്ഗപ്പ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദിച്ചത്. കാമുകിക്കൊപ്പം ടിക്ടോക്കിൽ വീഡിയോ റെക്കോർഡ് ചെയ്തതാണ് ബുഗപ്പയെ മർദിക്കാനുള്ള കാരണം. സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിലൊന്നാണ് യാദ്ഗിർ. ടിക്ടോക്കിൽ വീഡിയോ ചെയ്യുന്നത് പോലുളള സംഭവങ്ങൾ ഇവിടെ പുതിയതാണ്.

   ബുഗപ്പ ടിക്ടോക്കിൽ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. അവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കാമുകിക്കൊപ്പമുള്ള ടിക്ടോക് വീഡിയോ വൈറലായതോടെയാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്. തനിക്കൊപ്പമുള്ള ടികിടോക് വീഡിയോ രഹസ്യമാക്കി വയ്ക്കണമെന്ന് പെൺകുട്ടി ബുഗപ്പയോട് ആവശ്യപ്പെട്ടിരുന്നു.

   സംഭവം അറിഞ്ഞതോടെ ദേഷ്യത്തിലായ പെൺകുട്ടിയുടെ വീട്ടുകാർ ബുഗപ്പയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവം എല്ലാവരും അറിഞ്ഞതോടെ പെൺകുട്ടിയും ബുഗപ്പയെക്കെതിരെ തിരിഞ്ഞു. ടിക്ടോക് വീഡിയോ റെക്കോർഡ് ചെയ്തകാര്യം തനിക്ക് അറിയില്ലെന്ന് പെൺകുട്ടി നാട്ടുകാരോട് പറഞ്ഞു.

   പെൺകുട്ടി കാമുകനെ ചെരിപ്പൂരി മർദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. ബുഗപ്പയെ മർദിക്കുന്നത് തടയാൻ ഇയാളുടെ അമ്മ ശ്രമിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ബുഗപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ഇതുവരെ ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല.
   First published:
   )}