HOME » NEWS » Crime » BOY FRINED AND 24 FRENDS GANGRAPE WOMAN AFTER LURES HER INTO FOREST IN DELHI

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാമുകനും 24 സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു

വനപ്രദേശത്തിന് അടുത്തുള്ള ഫാംഹൌസിൽവെച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നു യുവതി ആരോപിച്ചു

News18 Malayalam | news18-malayalam
Updated: May 16, 2021, 4:21 PM IST
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാമുകനും 24 സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി സുഹൃത്തുക്കളുമായി ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. യുവാവും 24 സുഹൃത്തുക്കളും ചേർന്നാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മെയ് മൂന്നിനാണ് സംഭവം നടന്നത്. ഒമ്പത് ദിവസത്തിനു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകിയ ശേഷം മാതാപിതാക്കളെ കാണാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തന്നെ വിളിച്ചു വരുത്തിയതെന്നും യുവതി പറയുന്നു.

ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിന് കീഴിൽ ഹോമെയ്ഡ് ആയി ജോലി ചെയ്യുന്ന യുവതി നാലു വർഷം ഡൽഹി നഗരത്തിൽ താമസം തുടങ്ങിയത്. ഈ വർഷം ജനുവരിയിൽ യുവതി സാഗർ എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. സൌഹൃദം പിന്നീട് പ്രണയമായി മാറി. കുറച്ചുകാലത്തിനുശേഷം, സാഗർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താൻ വേണ്ടി യുവതിയെ സാഗർ ഒരു ഹോഡൽ എന്ന നഗരപ്രാന്ത പ്രദേശത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു.

മെയ് മൂന്നിന് സാഗറിനെ കാണാൻ യുവതി ഹോഡലിലേക്കു പോയി. തുടർന്ന് അവർ അവിടെനിന്ന് രാംഗഢ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തു എത്തി. അവിടെ സാഗറിന്‍റെ സഹോദരനും ഒരു കൂട്ടം സുഹൃത്തുക്കളും വനപ്രദേശത്തോട് ചേർന്ന ഒരു ഫാംഹൌസിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. തുടർന്ന് തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

അടുത്ത ദിവസം ആക്രികച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയ തന്നെ അവിടെവച്ച്‌ അഞ്ചുപേര്‍ കൂടി പീഡിപ്പിച്ചു. അതിനു ശേഷം തന്നെ വഴിയില്‍ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നുകളയുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് അറ്റൻഡർ പൊലീസ് കസ്റ്റഡിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സംഭവം.
ഏപ്രിൽ 27 ന് പുലർച്ചെ വൈറസ് ബാധിച്ച് ക്ഷീണിതയായ യുവതിയെ സ്കാനിങ്ങിനായി കൊണ്ടുപോവുമ്പോളാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡറായ പുലാമന്തോൾ സ്വദേശി പ്രശാന്തിൻ്റെ ക്രൂരത.
 സംഭവം നടന്ന സമയത്ത് പ്രതികരിക്കാൻ പോലുമാകാതിരുന്ന വണ്ടൂർ സ്വദേശിനിയായ 38കാരി ഡോക്ടറുടെ സഹായത്തോടെ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 33കാരനായ പ്രതിക്കെതിരെ പീഡനശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഓൺലൈൻ ആയി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ

എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുഞ്ഞിന്റെ മാതാവ് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സംഭവം സോഷ്യൽ മീഡിയയിലെത്തിയതോടു കൂടി ഫോർട്ട് കൊച്ചി പോലീസ് ഇയാളെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി ചെറലായി കടവ് സ്വദേശി സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിന്മേലാണ് നടപടി. മറ്റു രണ്ടു മക്കളുടെയും മാതാവിന്റെയും മുന്നിൽ വച്ചായിരുന്നു കുട്ടിയെ മർദിച്ചത്. സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.
Published by: Anuraj GR
First published: May 16, 2021, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories