നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു കൗമാരക്കാരൻ; പൊലീസ് ഇടപെട്ടു ബന്ധം വേർപെടുത്തി

  പെൺകട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു കൗമാരക്കാരൻ; പൊലീസ് ഇടപെട്ടു ബന്ധം വേർപെടുത്തി

  രാത്രിയിൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കിയശേഷം ഇരുവരും ചെ​ന്നൈ​യിലേക്കു പോകുകയായിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കോയമ്പത്തൂർ: പതിനഞ്ചുകാരിയെ ക​ട​ത്തി​കൊ​ണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ച കൗമാരക്കാരനെ പൊലീസ് പിടികൂടി. കോയമ്പത്തൂർ ഉ​ക്ക​ടം സ്വ​ദേ​ശി​യാ​യ 17കാ​ര​നെ പോ​ക്സോ ആ​ക്ടി​ലാണ് പൊലീസ് അ​റ​സ്റ്റു​ചെ​യ്തത്.

   സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടിയെയാണ് പ്രതി കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന പതിനേഴുകാരൻ ചെന്നൈയിലെത്തിക്കുകയും അവിടെവെച്ച് വിവാഹം നടത്തുകയും ചെയ്തു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഇത്.

   പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷണം നടത്തിയ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് ഉ​ക്ക​ട​ത്തു​നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെയും വിളിച്ചുവരുത്തി. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നിയമപരമല്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ പൊലീസ് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

   രാത്രിയിൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കിയശേഷം ഇരുവരും ചെ​ന്നൈ​യിലേക്കു പോകുകയായിരുന്നു. അവിടെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് വിവാഹം നടത്തി. വയസ് മറച്ചുവെച്ചായിരുന്നു വിവാഹം നടത്തിയത്. തുടർന്ന് ഇരുവരും ഉക്കടത്തേക്കു തിരിച്ചെത്തി. സംഭവത്തിൽ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പൊലീസ് പതിനേഴുകാരനെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം ജുവനൈൽ സ്കൂളിലേക്ക് അയച്ചു.
   Published by:Anuraj GR
   First published:
   )}