• HOME
  • »
  • NEWS
  • »
  • crime
  • »
  • വഴിപാടിനായി വെച്ചിരുന്ന ബദാം കഴിച്ച ദളിത് ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലി പൂജാരി

വഴിപാടിനായി വെച്ചിരുന്ന ബദാം കഴിച്ച ദളിത് ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലി പൂജാരി

കുട്ടി ഓടിപ്പോകാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പൂജാരി

  • Last Updated :
  • Share this:
    ഭോപ്പാല്‍: വഴിപാടിനായി വെച്ചിരുന്ന ബദാം കഴിച്ച ദളിത് ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലി ക്ഷേത്ര പൂജാരി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ജെയ്ന്‍ സാദിത മന്ദിറിന്റെ പരിസരത്താണ് 11 കാരനെ പൂജാരി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ബാലനെ പൂജാരി രാകേഷ് ജെയിന്‍ മരത്തില്‍ കെട്ടിയിട്ടത്. സംഭവത്തില്‍ പൂജാരിക്കെതിരെ പൊലീസ് കേസെടുത്തു.

    Also Read-ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബൈക്ക് അഭ്യാസം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    കുട്ടി ഓടിപ്പോകാതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് രാകേഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ക്ഷേത്ര ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടിയെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Also Read-അഭിനയ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

    കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാകേഷ് ജെയിനിനെതിരെ കേസെടുത്തതായി മോത്തി നഗര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: