HOME » NEWS » Crime » BOYFRIEND AND FRIEND ARRESTED AFTER GIRL ABDUCTED AND SEXUALLY ASSAULTED

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കാമുകനും സുഹൃത്തും അറസ്റ്റിൽ

പെൺകുട്ടിക്കും കാമുകനും ഒളിവില്‍ പാര്‍ക്കാന്‍ സഹായം നല്‍കിയ യുവാവാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ.

News18 Malayalam | news18-malayalam
Updated: March 10, 2021, 11:32 PM IST
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കാമുകനും സുഹൃത്തും അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തും അറസ്റ്റിലായി. പെൺകുട്ടിക്കും കാമുകനും ഒളിവില്‍ പാര്‍ക്കാന്‍ സഹായം നല്‍കിയ യുവാവാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ.

കാമുകന്‍ ചിറയിന്‍കീഴ് വക്കം ഭരതന്‍വിളാകം ലക്ഷം വീട്ടില്‍ സുമേഷ് (20), ഒളിവില്‍ പാര്‍ക്കാന്‍ സഹായം നല്‍കിയ ചിറയിന്‍കീഴ് കോടക്കുഴി വീട്ടില്‍ അജിത്ത് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂര്‍ എസ്‌ എച്ച്‌ ഒ എസ്. എസ്. ഷിജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇന്ന് ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​വിരുദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഐ ടി ഐ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മ​ടി​ക്കൈ എ​രി​ക്കു​ളം ഐ.​ടി.​ഐ പ്രി​ന്‍​സി​പ്പ​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ​യാ​ണ് (52) കേ​സെ​ടു​ത്ത​ത്. ആൺകുട്ടിയുടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ നീ​ലേ​ശ്വ​രം പൊ​ലീ​സാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. കേസ് എടുത്തതിന് ശേഷം ബിജു ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്ക​മാ​ണെ​ന്നും കൗ​ണ്‍​സിലിങ് ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​റി​യി​ലെ​ത്തി​ച്ച്‌ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയാണ് ബിജു ലൈംഗികമായി ചൂഷണം ചെയ്തത്. താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും ബിജു ഭീഷണിപ്പെടുത്തിയതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

Also Read- അവിഹിത ബന്ധമെന്ന് സംശയം; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്

കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് കൂട്ടി ഐടിഐ പ്രിൻസിപ്പൽ ലൈംഗികമായി ചൂഷണം ചെയ്ത വിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ബി​ജു താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്​​സി​ല്‍ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ക്കി​യ നി​ല​യി​ൽ അവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബിജുവിനെ പി​ടി​കൂ​ടാ​ന്‍ നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇയാളുടെ സ്വദേശമായ തിരുവനന്തപുരത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബിജുവിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read- വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

ഉത്തർപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു കോടതി. യു പി സ്വദേശിയായ രാഹുല്‍ സാഹ്‌നിക്കാണ്‌ കോടതി‌ ശിക്ഷ വിധിച്ചത്‌. 2018 ജൂലൈ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഉത്തര്‍പ്രദേശിലെ ചിറ്റ്‌ബഡാഗോണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയാണ്‌ പ്രതി പീഡിപ്പിച്ചത്‌. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പിതാവിന്‍റെ പരാതിയിലാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌.
Published by: Anuraj GR
First published: March 10, 2021, 11:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories