വിവാഹത്തിനെത്തിയ യുവാവുമൊത്ത് വധുവിന്റെ സഹോദരി ഒളിച്ചോടിയതായി പരാതി
വിവാഹത്തിനെത്തിയ യുവാവുമൊത്ത് വധുവിന്റെ സഹോദരി ഒളിച്ചോടിയതായി പരാതി
വധുവിന്റെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ് നാലു ദിവസം മുമ്പ് തന്നെ വിവാഹത്തിനെത്തിയിരുന്നു. ഷോപ്പിങ്ങിനിടയിലാണ് പത്തൊമ്പതുകാരിയുമായി ഇയാൾ ഒളിച്ചോടിയത്
പത്തനംതിട്ട: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്ത് വധുവിന്റെ സഹോദരിക്കൊപ്പം ഒളിച്ചോടിയതായി പരാതി. പത്തൊമ്പതുകാരിയായ യുവതിക്കൊപ്പമാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യുവാവ് ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വധുവിന്റെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ് നാലു ദിവസം മുമ്പ് തന്നെ വിവാഹത്തിനെത്തിയിരുന്നു. യുവതിയെയും അമ്മയെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ലയിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. കുരിശു കവലയിലെ ജൂവലറിയില്‍ കയറിയ മാതാവിനോട് സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കടന്നു കളഞ്ഞത്.
ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാൽ മാതാവ് ഫോണിൽ വിളിച്ചു നോക്കി. അപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ പിതാവ് തിരുവല്ലയിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബ സുഹൃത്തായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന വിവരം പിന്നീട് വീട്ടുകാർക്ക് ലഭിച്ചു. യുവതിയെയും യുവാവിനെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്; ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ്
ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ് പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും രജിസ്റ്റർ ചെയ്തു. 2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.
മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.