തിരുവനന്തപുരം: വാടക വീട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ(Broker) യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവതി. പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെയും പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കമലേശ്വരം ഹൗസ് നമ്പര്‍ 18ല്‍ ജയന്(40), കമലേശ്വരം വലിയവീട് ലൈനില്‍ ഹൗസ് നമ്പര്‍ 30ല്‍ രമ്യ(37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
യുവാവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്തി യുവതിയുടെ തലയ്ക്കും ചുണ്ടിനും കൈയ്ക്കും വെട്ടുകയായിരുന്നു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതിക്ക് വാടകയ്ക്കു വീടെടുത്ത് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും മാറാത്തത്തിനെ തുടര്‍ന്ന് വീട്ടുടമ ബ്രോക്കറായ ജയനെ വിളിച്ച് കാര്യമറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
Also Read-Arrest | സ്ത്രീയുടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് റോഡരികില്‍ അസഭ്യ പോസ്റ്ററുകള്‍ പതിച്ചു; യുവാവ് പിടിയില്‍
അറസ്റ്റുചെയ്ത ഇരുവര്‍ക്കുമെതിരേ വധശ്രമത്തിന് പൂന്തുറ പോലീസ് കേസെടുത്തു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ്, എസ്.എച്ച്.ഒ. ബി.എസ്.സജികുമാര്‍, എസ്.ഐ. വിമല്‍ എസ്., എ.എസ്.ഐ.മാരായ ബീനാബീഗം, സന്തോഷ്, സി.പി.ഒ. ബിജു ആര്.നായര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡു ചെയ്തു.
Murder | അബുദാബിയിൽ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ
അബുദാബിയില്‍ (Abu Dhabi) കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. വഴക്കിനിടെ അടിയേറ്റതാണ് റൂബിയുടെ മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യയായ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read-Man Sets Fire |മദ്യപിച്ചെത്തി സ്വന്തം വീടിന് തീയിട്ടു; ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടു
അബുദാബിയിലെ ഗയാത്തിയിലാണ് സംഭവം. റൂബിയുടെ മകന് സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ സഞ്ജു അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു.
സംഭവത്തില്‍ അബുദാബി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.