• HOME
 • »
 • NEWS
 • »
 • crime
 • »
 • Honour killing| ഗർഭിണിയായ സഹോദരിയെ അമ്മയ്ക്കൊപ്പം ചേർന്ന് കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ സെൽഫിയെടുത്തു

Honour killing| ഗർഭിണിയായ സഹോദരിയെ അമ്മയ്ക്കൊപ്പം ചേർന്ന് കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ സെൽഫിയെടുത്തു

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.‌

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിതമാരംഭിച്ചതിന്റെ പേരിൽ ഗർഭിണിയായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് കൗമാരക്കാരൻ(Brother beheads pregnant sister). മഹാരാഷ്ട്രയിലെ(Maharashtra) ഔറംഗാബാദിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ചേർന്നാണ് കൗമാരക്കാരൻ സഹോദരിയെ കൊലപ്പെടുത്തിയത്.

  കഴിഞ്ഞ വർഷം ജൂണിലാണ് പത്തൊമ്പതുകാരിയായ യുവതി പ്രണയിച്ചിരുന്ന യുവാവുമായി നാടുവിട്ടത്. ഒരു വർഷത്തോളം വീട്ടുകാരുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായതിനു ശേഷം കഴിഞ്ഞയാഴ്ച്ചയാണ് അമ്മ ആദ്യമായി ഫോൺ വിളിക്കുന്നത്. തുടർന്ന് മകളെ കാണാനും എത്തി. രണ്ടാമത്തെ സന്ദർശനത്തിലാണ് മകനും അമ്മയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത്.

  യുവതിയുടെ ഭർത്താവ് അസുഖബാധിതനായി കിടക്കുന്ന സമയത്താണ് അമ്മയും മകനും വീട്ടിൽ എത്തിയത്. സഹോദരനും അമ്മയ്ക്കും വേണ്ടി ചായ ഉണ്ടാക്കുന്നതിനിടയിലാണ് കൊലപാതകം നടത്തിയത്. യുവതി ചായ ഉണ്ടാക്കുന്നതിനിടയിൽ സഹോദരൻ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ചേച്ചിയുടെ തല അനിയൻ അറുക്കുമ്പോൾ അമ്മയാണ് മകളുടെ കാലുകൾ പിടിച്ചുവെച്ചത്.

  Also Read-പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ചെന്ന് പരാതി

  ശേഷം അറുത്ത തലയുമായി സഹോദരൻ അടുത്തുള്ള വീടുകളിലും എത്തി. ഇതിനിടയിൽ അടുത്ത മുറിയിൽ കിടക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ട് അയൽവാസികൾ നോക്കുമ്പോൾ സഹോദരിയുടെ തലയുമായി കൗമാരക്കാരൻ വീടിന് പുറത്തു നിൽക്കുന്നതാണ് കണ്ടത്. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.

  പൊലീസിന് മുന്നിൽ കീഴടങ്ങിയ അമ്മയേയും മകനേയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.‌

  വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌

  വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. 39 കാരനായ താരിഖ് അല്‍ഖയ്യാലി എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

  Also Read-കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു :ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് സംശയം

  അമേരിക്കയിലെ ടെക്സസിലെ ആര്‍ലിംഗ്ടണിലാണ് സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാന്‍ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തിരുന്നത്.

  വിവാഹം കഴിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഭര്‍ത്താവുമായി പിണങ്ങിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ലിംഗ്ടണിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെനനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്.പ്രതി താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്റില്‍ എന്തോ പ്രശ്നം നടന്നതായി തൊട്ടടുത്ത് താമസിക്കുന്ന ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

  വിവാഹത്തിനു മുമ്പു തന്നെ പ്രതിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞതായി ഫോര്‍ട്വര്‍ത് സ്റ്റാര്‍ ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് വിവാഹം നടന്നത്. എന്നാല്‍, ഇയാളുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിഞ്ഞ യുവതി പ്രശ്‌നമുണ്ടാക്കുകയും തര്‍ക്കത്തിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെടുകയും ക്രൂദ്ധനായ ഇയാള്‍ കൊലനടത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

  കേസില്‍ പ്രതിയെ അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെ അപ്പാര്‍ട്മെന്റില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.
  Published by:Naseeba TC
  First published: