മഹാരാഷ്ട്ര: പന്ത്രണ്ടുകാരിയുടെ ശരീരത്തിൽ രക്തക്കറ കണ്ട സഹോദരൻ പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് സഹോദരിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ടെന്നും, 30 കാരനായ പ്രതി 12 വയസ്സുള്ള സഹോദരിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാപിതാക്കളെ നഷ്ട്ടപ്പെട്ട പെണ്‍കുട്ടി താനെയിലെ ഉല്‍ഹാസ് നഗറില്‍ സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന യുവാവ് 12 കാരിയെ സ്ഥിരം ശാരീരികമായി ഉപദ്രവിച്ചിരുന്നു.
ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിക്കുന്നതും പതിവാണ്. ക്രൂരമായ പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി ഞായറാഴ്ചയാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്തതായി ഉല്ലാസ്നഗർ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Love affair, Maharashtra