• HOME
  • »
  • NEWS
  • »
  • crime
  • »
  • Pakistan honour killing| പാക് മോഡലിന്റെ കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്ന സഹോദരനെ കുറ്റവിമുക്തനാക്കി കോടതി

Pakistan honour killing| പാക് മോഡലിന്റെ കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്ന സഹോദരനെ കുറ്റവിമുക്തനാക്കി കോടതി

സഹോദരിയുടെ പ്രവർത്തികൾ "അസഹനീയം" ആയതിനാൽ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്നായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ വസീം പറഞ്ഞിരുന്നത്

qandeel baloch

qandeel baloch

  • Share this:
    കറാച്ചി: ആഗോള തലത്തിൽ ചർച്ചചെയ്യപ്പെട്ട പാകിസ്ഥാൻ മോഡൽ ഖൻദീൽ ബലോച്ചിന്റെ (Qandeel Baloch) (26) കൊലപാതകത്തിൽ (honour killing)സഹോദരനെ കുറ്റവിമുക്തനാക്കി പാക് കോടതി. സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പാകിസ്ഥാനിൽ ശ്രദ്ധേയയായ യുവതിയായിരുന്നു ഖൻദീൽ.

    ആറ് വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ഖൻദീലിന്റെ അനുജൻ മുഹമ്മദ് വസീമിനെ മുൾട്ടാനിലെ കോടതി വെറുതെ വിടുന്നത്. 2016 ലാണ് വസീം ഖൻദീലിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2019 ൽ വസീമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ ആഴ്ച്ച അവസാനം വസീം ജയിൽ മോചിതനാകും.

    സഹോദരിയുടെ പ്രവർത്തികൾ "അസഹനീയം" ആയതിനാൽ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്നായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ വസീം പറഞ്ഞിരുന്നത്. മാതാപിതാക്കൾ മാപ്പ് നൽകിയതിനു പിന്നാലെയാണ് കോടതി വസീമിനെ വെറുതെ വിട്ടത്.

    Also Read-Fake Doctor| ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

    പാകിസ്ഥാനിലും രാജ്യാന്തര തലത്തിലും അടുത്തിടെ ചർച്ച ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായിരുന്നു ഖൻദീലിന്റേത്. ഖൻദീലിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കൊടുവിൽ ദുരഭിമാനക്കൊലയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്ഥാൻ പാർലമെന്റ് നിയമം പാസാക്കിയിരുന്നു.

    Also Read- തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്‍

    പുതിയ നിയമപ്രകാരം കുറ്റവാളികൾക്ക് മാതാപിതാക്കൾ മാപ്പ് നൽകിയാലും ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകാൻ കഴിയില്ല. എന്നാൽ ജഡ്ജിക്ക് ഇതിൽ വിവേചനാധികാരമുണ്ട്. ഖൻദീലിന്റെ കൊലപാതകത്തിൽ വസീമിന് മാപ്പ് നൽകാൻ മാതാപിതാക്കൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മാപ്പ് നൽകുകയായിരുന്നു.

    2016 ജനുവരിയിലാണ് ഫൗസിയ അസീം എന്ന ഖൻദീൽ ബലോച്ചിനെ വസീം കൊലപ്പെടുത്തുന്നത്. മുൾട്ടാനിലെ വീട്ടിൽ ഉറക്കു ഗുളിക നൽകി മയക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ബലോച്ചിന്റെ വിവാദ സോഷ്യൽമീഡിയ പോസ്റ്റുകളും പ്രസ്താവനകളും കുടുംബത്തിന്റെ മാനം നഷ്ടമാക്കിയെന്നായിരുന്നു വസീമിന്റെ മൊഴി.

    സഹോദരനിൽ നിന്ന് ഭീഷണി നേരിടുന്നതായും സുരക്ഷ വേണമെന്നും ഖൻദീൽ പാക് ആഭ്യന്തര മന്ത്രിക്ക് അടക്കം കത്ത് അയച്ചിരുന്നു.
    Published by:Naseeba TC
    First published: