നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

  പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

  പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മൈസൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (underage sister raped) ഗര്‍ഭിണിയാക്കിയതിന് യുവാവിനെ മൈസൂര്‍ പൊലീസ് ( Mysore police) അറസ്റ്റ് ചെയ്തു. 17-കാരിയായ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

   പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. അമ്മ മരിച്ച ശേഷം മുതിര്‍ന്ന രണ്ട് സഹോദരന്‍മാരുടെ കൂടെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സഹോരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്.

   കടുത്ത മദ്യപാനിയായിരുന്ന സഹോദരന്‍മാരിലൊരാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല.

   പിന്നീട് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അവിടെ നിന്ന് ഡോക്ടര്‍ ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പൊലീസിനെ വിവരം അിറിയിക്കുകയും ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്

   പാലക്കാട്: പത്തു വയസ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു  കയറി ലൈംഗികാതിക്രമത്തിന് (Rape)  ഇരയാക്കിയ  പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലായ എഴുവന്തല സ്വദേശി കക്കാട്ടിരി ആനന്ദിനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി.

   2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് അനേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ്. കേസിൽ പ്രൊസീക്യൂഷൻ ഭാഗത്തു നിന്നും  15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.

   ഇതിന് പുറമെ പാലക്കാട് പോക്സോ കോടതിയിൽ   11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 52 വയസ്സുകാരന് നാലുവർഷം കഠിനതടവും 25000രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി(പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവനുഭവിക്കണം.

   2017- ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ വിളച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ. ഹരിപ്രസാദ് കുറ്റപത്രം തയ്യാാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.
   Published by:Karthika M
   First published: