• HOME
  • »
  • NEWS
  • »
  • crime
  • »
  • Missing| കാണാതായ സഹോദരങ്ങളിൽ സഹോദരൻ തിരിച്ചെത്തി; സഹോദരിക്കായി തിരച്ചിൽ

Missing| കാണാതായ സഹോദരങ്ങളിൽ സഹോദരൻ തിരിച്ചെത്തി; സഹോദരിക്കായി തിരച്ചിൽ

പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി.

  • Last Updated :
  • Share this:
    കൊച്ചി: അയ്യമ്പള്ളി സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ കാണാതായ സംഭവത്തിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. 13 വയസുള്ള സഹോദരനാണ് തിരികെയെത്തിയത്. സഹോദരങ്ങൾക്കായി സംസ്ഥാനമൊട്ടാകെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി തിരിച്ചെത്തിയത്. 15 വയസുള്ള സഹോദരിയെയാണ് ഇനി കണ്ടെത്താനുള്ളത്. പെൺകുട്ടിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

    തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിയത്. വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി.

    പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30ന് വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിന് തുടർ വിവരം ലഭിക്കാതായി. അതിനുശേഷം തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കി.

    തിരിച്ചെത്തിയ കുട്ടിയിൽനിന്നു വിവരങ്ങൾ ലഭിക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. പെൺകുട്ടിക്ക് സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ ഉണ്ടെന്നാണു വിവരം. പെൺകുട്ടി ആരെയോ കണ്ടെത്തിയതോടെ ആൺകുട്ടി തിരിച്ചു പോരുകയായിരുന്നുവെന്നാണ് സൂചന. പെൺകുട്ടിയെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

    വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി തിരുകി വീട്ടമ്മയെ പീഡിപ്പിച്ച 45കാരൻ അറസ്റ്റിൽ

    വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി (45) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 10 ന് രാത്രി ഒൻപതോടെയാണ് സംഭവം.

    മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെത്തിയ ഇയാൾ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും പരാതിയിലുണ്ട്. ഭയം കാരണം വീട്ടമ്മ വിവരം പുറത്തറിയിച്ചില്ല.

    എന്നാൽ, തിങ്കളാഴ്ച ഇയാൾ വീണ്ടുമെത്തി താൻ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെയും അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെയും നിർദ്ദേശപ്രകാരം പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാർ, എസ് ഐ ബി ശ്രീജിത്ത്, സിപിഒമാരായ അർജുൻ, രാജീവ് എന്നിർ അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
    Published by:Rajesh V
    First published: