തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ സഹോദരിയെ സഹോദരൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷൻ പരിധിയിൽ ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീല (49 )നെയാണ് സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ പ്രശ്നം സംബന്ധിച്ച വാക്കുതർക്കത്തിലാണ് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
Also Read-അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടി പണം കവർന്ന കേസില്‍ രണ്ട്പേർ പിടിയിൽ
ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടേറ്റു. ഇന്ന് രാവിലെ 7.30 മണിയോടെ സംഭവം ഉണ്ടായത്. ഇരുവരും തമ്മിൽ നേരത്തെയും വഴക്ക് ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. സഹോദരൻ സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.