പരവൂര്‍: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവതിയെയും മാതാപിതാക്കളെയും മര്‍ദിച്ച യുവാക്കള്‍ പിടിയില്‍(Arrest). പരവൂര്‍ ഇടയാടി രാജുഭവനില്‍ അമല്‍ (സുജിത്ത്-24), സഹോദരന് അഖില്‍ (23) എന്നിവരാണ് പൊലീസ്(Police) പിടിയിലായത്. ഇടയാടിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ഇവര്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
ഇത് മാതാവ് ചോദ്യം ചെയ്തതില്‍ പ്രകോപിതരായി പ്രതികള്‍ ഇവരെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവിനെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ പ്രതികള്‍ രക്ഷപ്പെട്ടു.
സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവമേല്പ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടയാടിയില്‍ നിന്നും പ്രതികളെ ഇന്‍സ്പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
Rape case | 5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15 വര്‍ഷം തടവ്
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ (Rape case) 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന് സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ 5ഓളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാൾ വാകയ്ക്ക് നല്കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.