നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്ത്രീകള്‍ക്ക് 1 % പലിശ, പുരുഷന്മാര്‍ക്ക് 2 %; ഓൺലൈൻ വായ്പാ തട്ടിപ്പ് നടത്തിയ ജ്യേഷ്ഠാനുജന്മാർ പിടിയില്‍

  സ്ത്രീകള്‍ക്ക് 1 % പലിശ, പുരുഷന്മാര്‍ക്ക് 2 %; ഓൺലൈൻ വായ്പാ തട്ടിപ്പ് നടത്തിയ ജ്യേഷ്ഠാനുജന്മാർ പിടിയില്‍

  സ്ത്രീകള്‍ക്ക് ഒരു ശതമാനവും പുരുഷന്‍ന്മാര്‍ക്ക് രണ്ടു ശതമാനവും പലിശയില്‍ ലോണ്‍ നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. വിവിധ വ്യാജ ഫൈനാന്‍സ് സ്ഥാപങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: ഓണ്‍ലൈന്‍ വഴി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ന്യൂഡല്‍ഹിയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ന്യൂഡല്‍ഹി രഗൂബീര്‍ നഗറില്‍ വിവേക് പ്രസാദ് (29), സഹോദരന്‍ വിനയ് പ്രസാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങി.

   പനങ്ങാട് സ്വദേശിയില്‍നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കോടതിയില്‍നിന്ന് അനുമതി വാങ്ങിയാണ് തുടര്‍നടപടി സ്വീകരിച്ചത്. ഇവരെ പനങ്ങാട് പൊലീസും കൊച്ചി സിറ്റി സൈബര്‍ പൊലീസും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ മാതാപിതാക്കള്‍ മലയാളികളാണ്. ജനിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണെങ്കിലും പ്രതികള്‍ നന്നായി മലയാളം സംസാരിക്കും. സ്ത്രീകള്‍ക്ക് ഒരു ശതമാനവും പുരുഷന്‍ന്മാര്‍ക്ക് രണ്ടു ശതമാനവും പലിശയില്‍ ലോണ്‍ നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. വിവിധ വ്യാജ ഫൈനാന്‍സ് സ്ഥാപങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്.

   Also Read- അമ്മയെ ചതിച്ചു കടന്നുകളഞ്ഞയാളെ തിരഞ്ഞുപിടിച്ച്‌ മകള്‍; പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയിൽ

   മൊബൈലില്‍ എസ് എം എസ് അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ആധാറും ബാങ്ക് രേഖകളുമടക്കം കൈക്കലാക്കിയ ശേഷം ലോണ്‍ ശരിയായെന്ന് അറിയിക്കും. തൊട്ടടുത്ത ദിവസം വിവിധ ഫൈനാന്‍സ് കമ്പനികളുടെ സൈറ്റില്‍ നിന്ന് എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് എഗ്രിമെന്റ് ഫീസടയ്ക്കാന്‍ ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും ഇവരുടെ അക്കൗണ്ട് നമ്പറുകള്‍ നല്‍കും.

   Also Read- മലപ്പുറം രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭർത്താവായ അധ്യാപകൻ

   ഇത് അടച്ചുകഴിഞ്ഞാല്‍ ലോണ്‍ തുക അക്കൗണ്ടില്‍ കയറുന്നില്ലെന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും ആവശ്യപ്പെടും. ഇതിന് ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ നിര്‍ബന്ധിക്കും. പണം അടച്ചെന്ന് മറുപടി ലഭിച്ചാല്‍ ഡല്‍ഹിയില്‍ നിന്ന് തുക പിന്‍വലിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. രണ്ടു ലക്ഷം രൂപ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പനങ്ങാട് സ്വദേശിയുടെ ഒന്നര ലക്ഷം രൂപ തട്ടിയത്.

   Also Read- സ്കാനിങിന് എത്തിയ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ

   കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തൃശ്ശൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്.
   Published by:Rajesh V
   First published:
   )}