• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ് സ്‌കൂട്ടര്‍ മോഷ്ടിച്ചു; സഹോദരങ്ങള്‍ പിടിയില്‍

Arrest | യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ് സ്‌കൂട്ടര്‍ മോഷ്ടിച്ചു; സഹോദരങ്ങള്‍ പിടിയില്‍

സംഭവസ്ഥലത്ത് കടന്നുകളഞ്ഞ ഇവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.

  • Share this:
    തൃശൂര്‍: യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ മോഷ്ടിച്ച സഹോദരങ്ങള്‍ പിടിയില്‍. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പില്‍ ജിബിന്‍രാജ്(24), ബിബിന്‍ രാജ്(22) എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളാനി സ്വദേശിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും കണ്ണില്‍ മണ്ണു വാരിയെറിഞ്ഞും സ്‌കൂട്ടര്‍ മോഷ്ടിക്കുകയായിരുന്നു.

    സംഭവസ്ഥലത്ത് കടന്നുകളഞ്ഞ ഇവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പ്രതികള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ വാഹനവും കണ്ടെടുത്തു. പിടിയിലായ പ്രതികള്‍ക്കെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നാലു കേസും നെടുപുഴ, കാട്ടുര്‍, ആളുര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളും നിലവിലുണ്ട്.

    Also Read-Crime | പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

    Arrest | ഫോണില്‍ കൂടുതല്‍ സമയം ചെലവിട്ടതിന് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

    വിശാഖപട്ടണം: പതിനഞ്ചു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.

    സ്‌കൂളിലെ അധ്യാപികയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസികവിഷമത്തിലായിരുന്നു. ഇതോടെയാണ് അധ്യാപികയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപിത വിവവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

    Also Read-Rape | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

    വൃക്കരോഗിയായ പ്രതിക്ക് ഭാര്യയാണ് ഒരു വൃക്ക നല്‍കിയത്. തുടര്‍ന്ന് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് രോഗിയായ പെണ്‍കുട്ടിയുടെ അമ്മ സ്വന്തം വീട്ടില്‍ നിന്നാണ് ചികിത്സ നടത്തുന്നത്. ഇതോടെയാണ് പ്രതി മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.

    മകള്‍ അധികസമയവും മൊബൈല്‍ഫോണില്‍ സമയം ചിലവഴിക്കുന്നത് പിതാവിനെ ചൊടിപ്പിച്ചു. ഇതിലുള്ള ദേഷ്യം കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

    Also Read-Online Class-നിടെ അജ്ഞാതന്റെ നഗ്നതാ പ്രദർശനം; അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി
    പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: