ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Also read-തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ കഴുത്തിൽ തോർത്തു മുറുക്കി അച്ഛനെ കൊലപ്പെടുത്തി
ബെംഗളൂരുവില്‍ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ചാണ് വിൽപ്പന. ഇത്തരത്തിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ സി. എൻ ബിജുലാൽ, പ്രിവന്റിവ് ഓഫീസർ കെ. പി സജിമോൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ദിലീഷ്, റഹീം എസ്. ആർ, അഗസ്റ്റിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു, ഡ്രൈവർ പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.