• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹത്തിന് ക്ഷണിക്കാത്ത അയൽവീടുകയറി ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ

വിവാഹത്തിന് ക്ഷണിക്കാത്ത അയൽവീടുകയറി ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ

അഖിലിന്‍റെ സഹോദരിയുടെ വിവാഹത്തിലേക്ക് തങ്ങളെ ക്ഷണിക്കാത്തതിന്‍റെ കാരണം ചോദിച്ചുകൊണ്ടാണ് പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്

  • Share this:
ഇടുക്കി: സഹപാഠികളും അയൽവാസികളുമായിട്ട് വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ വൈരാഗ്യത്തിൽ വീടു കയറി ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേശൻ (32), വിഷ്ണു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിലാണ് മുരുകേശനും വിഷ്ണുവും അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. സേനന്റെ ഭാര്യ ലീലയെയും മകൻ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു.

അഖിലിന്‍റെ സഹോദരിയുടെ വിവാഹം നടന്നത് കഴിഞ്ഞ മാസമായിരുന്നു. എന്നാൽ ഈ വിവാഹത്തിലേക്ക് തങ്ങളെ ക്ഷണിക്കാത്തതിന്‍റെ കാരണം ചോദിച്ചുകൊണ്ടാണ് പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ചുകയറിയതെന്ന് അഖിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നിന് വീട്ടിൽ അതിക്രമിച്ചു കയറിയ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകർത്തു. അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല ഇടയ്ക്കു കയറുകയായിരുന്നു. ഇതോടെ ലീലയ്ക്കും മർദനമേറ്റു. അക്രമത്തിൽ പരിക്കേറ്റ ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Also Read- ജോലി മൈക്കാട് പണി; ഡോക്ടറെന്ന് പറഞ്ഞ് യുവാവ് തട്ടിയത് ലക്ഷങ്ങൾ; പണം പിരിക്കുന്നത് ഭാര്യയും കാമുകിയും ചേർന്ന്

പക്ഷാഘാതം പിടിപെട്ടു കിടക്കുന്നയാളാണ് സേനൻ. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അർധരാത്രിയിൽ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
Published by:Anuraj GR
First published: