• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അതിര്‍ത്തി തര്‍ക്കം അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു: സഹോദരന്മാര്‍ അറസ്റ്റില്‍

Arrest | അതിര്‍ത്തി തര്‍ക്കം അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു: സഹോദരന്മാര്‍ അറസ്റ്റില്‍

കണ്ണിന് ഗുരുതര പരിക്ക് സംഭവിച്ച പോലീസ് ഡൈവർ സാജന്‍ നിലവില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

  • Share this:
    തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ എത്തിയ പോലീനെ (Police) ആക്രമിച്ച സംഭത്തില്‍ പ്രിതികള്‍ പിടിയില്‍. വണ്ണിയൂര്‍ നെല്ലിവിള എസ്.എന്‍.ഡി.പി മന്ദിരത്തിന് സമീപം താമസിക്കുന്ന വി.നിശാന്ത്(43) സഹോദരന്‍ വി.അജിത് കുമാര്‍ (40) എന്നിവരാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

    മുറിച്ച മരങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെയാണ് നാട്ടുകാര്‍  പോലീസിൽ‌  വിവരമറിച്ചത്.

    പോലീസ് എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഒരു വിഭാഗം പോലീസ് വാഹാനം തടയുവാന്‍ ശ്രമിച്ചു.തുടര്‍ന്ന് പോലീസിനെ തടഞ്ഞ നിശാന്തിനെയും അജിത്തിനെയും പോലീസ് പിടികൂടു ജീപ്പില്‍ കയറ്റുന്നതിനിടെ ജീപ്പിലുണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ട് പ്രതികള്‍ പോലീസ് ഡൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്ക് സംഭവിച്ച സാജന്‍ നിലവില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്ന് പോലീസ് അറിയിച്ചു.

    അതേ സമയം ആലപ്പുഴ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും.

    2019 നവംബർ 11 നാണ് കേസിന് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എ പി ചെറിയാൻ- ഏലിക്കുട്ടി ചെറിയാൻ ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണവും 17,000 രൂപയും കവർന്നു. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.

    Also read- Indian Gaur | കാട്ടുപോത്തിനെ വേട്ടയാടി മാംസം വിറ്റ എട്ടംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

    കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ അഞ്ചു പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.
    Published by:Jayashankar AV
    First published: