• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛനും മകനും അമ്മാവനും അറസ്റ്റില്‍


Updated: August 5, 2018, 11:56 AM IST
പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛനും മകനും അമ്മാവനും അറസ്റ്റില്‍

Updated: August 5, 2018, 11:56 AM IST
ആലക്കോട്: സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അമ്മാവനും അറസ്റ്റില്‍. കണ്ണൂരിലെ മലയോരഗ്രാമമായ ആലക്കോട്ടാണ് അവരുടെയും കണ്ണുനനയ്ക്കുന്ന ഈ കൊടുംക്രൂരത അരങ്ങേറിയത്.

12 വയസില്‍ താഴെയുള്ള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ 48കാരനായ അച്ഛന്‍, 21കാരനായ സഹോദരന്‍, 46കാരനായ അമ്മാവന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അച്ഛനെ പീഡനം സഹിക്കാനാകാതെ പെണ്ഡകുട്ടികള്‍ ഇക്കാര്യം സഹോദരനോടു പറഞ്ഞു. ഇതിനു പിന്നാലെ സഹോദരനും പീഡനം തുടങ്ങി. ഇരുവരുടെയും പീഡനം അറിഞ്ഞതോടെ അമ്മാവനും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. 2017 മുതലാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.

അച്ഛനും സഹോദരനും സ്വന്തം വീട്ടില്‍ വച്ചും അമ്മാവന്‍ അയാളുടെ വീട്ടില്‍ വച്ചുമാണ് കുട്ടികളെ പീഡിപ്പിച്ചത്.

പീഡനം അസഹനായമായതോടെ പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. മൂന്നു പ്രതികളെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍