ഗുജറാത്ത്: മകളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെൽജിഭായ് വഘേലയെയാണ് മർദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഇദ്ദേഹത്തിന്റെ മകൾ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വിഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. വിഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു വഘേല. അവിടെവെച്ച് വീട്ടുകാർ ആക്രമിക്കുകയായിരുന്നു.
Also read-യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ
പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് ജവാനെ മർദിച്ചത്. മറ്റു കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇയാൾ ആൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും അനന്തിരവനും ഒപ്പമാണ് ഇയാൾ ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും അനന്തിരവനും ഒപ്പമാണ് ഇയാൾ പോയതെന്ന് എഫ്ഐആറിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.