• HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കിൽ ചാരി നിന്ന പ്ലസ് ടു വിദ്യാർത്ഥികളെ ബിഎസ്എൻഎൽ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു

ബൈക്കിൽ ചാരി നിന്ന പ്ലസ് ടു വിദ്യാർത്ഥികളെ ബിഎസ്എൻഎൽ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു

ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് എന്നയാളാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു

  • Share this:

    പത്തനംതിട്ട: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവേ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ കുന്നന്താനം തെക്കേ ചാലുങ്കൽ വൈശാഖ്, കുന്നന്താനം കാലായിൽ വീട്ടിൽ എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്.

    ബിഎസ്എൻഎൽ ജീവനക്കാരനായ അഭിലാഷ് എന്നയാളാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ബിഎസ്എൻഎൽ ഓഫീസിന് സമീപമായിരുന്നു സംഭവം.

    Also Read- മാർക്ക് ഷീറ്റ് വൈകിയതിന് പൂർവ വിദ്യാർത്ഥി തീകൊളുത്തിയ കോളജ് പ്രിൻസിപ്പൽ ചികിത്സയിലിരിക്കെ മരിച്ചു

    ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നു. ഇതു കണ്ടു ഇവിടേക്ക് വന്ന അഭിലാഷ് വിദ്യാർത്ഥികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

    പ്രകോപിതനായ അഭിലാഷ് ബിഎസ്എൻഎൽ ഓഫീസിൽ പോയി കത്തിയെടുത്ത് തിരികെയെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു. എൽബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂർ പൊലീസ് പറഞ്ഞു.

    Published by:Rajesh V
    First published: