• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്

കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്

ഉമേഷ് പാൽ വധക്കേസിലെ മുഖ്യ പ്രതിയായ വിജയ് ചൗധരി എന്നറിയപ്പെടുന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

  • Share this:

    ലഖ്നൗ: കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്. ഇന്നു പുലർച്ചെയാണ് സംഭവം.ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിനു സമീപം കൗധിയാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.  ഉമേഷ് പാൽ വധക്കേസിലെ മുഖ്യ പ്രതിയായ വിജയ് ചൗധരി എന്നറിയപ്പെടുന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 24ന് ഉമേഷ് പാലും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റുമരിച്ചത്.

    ബി.എസ്.പി. എം.എൽ.എ. രാജു പാൽ വധക്കേസിൽ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. കേസിലെ മറ്റൊരു പ്രതിയായ അർബാസും കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ ചില പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പ്രയാഗ് രാജ് ഭരണകൂടം തകർത്തിരുന്നു. . ഉസ്മാന്റെ മരണം പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ രമിത് ശർമ സ്ഥിരീകരിച്ചു.

    Also Read-വാതിലിന് അടുത്ത് ചെരുപ്പ് വെച്ചതിന് അയൽക്കാരനെ ദമ്പതികൾ കൊലപ്പെടുത്തി

    ഉസ്മാനെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജു പാൽ വധക്കേസിൽ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും വീടിനു പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്.

    Also Read-ദേഹമാസകലം മുറിവുകളോടെ കോട്ടയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    ഉമേഷ് പാലിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട അഞ്ചുപേരെ കുറിച്ച് വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം യുപി പൊലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒൻപത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

    Published by:Jayesh Krishnan
    First published: