പോത്തുകളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് അരലക്ഷം രൂപ
പോത്തുകളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് അരലക്ഷം രൂപ
രണ്ട് പോത്തുകളെ തട്ടിക്കൊണ്ടു പോയശേഷം 50000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി
buffalo
Last Updated :
Share this:
പോത്തുകളെ തട്ടികൊണ്ടുപോയി പണത്തിനായി കർഷകനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. രണ്ട് പോത്തുകളെ തട്ടിക്കൊണ്ടു പോയശേഷം 50000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മധ്യപ്രദേശിലാണ് സംഭവം.
അമര്‍ചന്ദ് പട്ടേലെന്ന കര്ഷകന് തന്റെ പോത്തുകളുമായി പിക്അപ് വാനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോകല്‍ നടന്നത്. പൊലീസ് ഒരു പോത്തിനെ രക്ഷപ്പെടുത്തി. തട്ടികൊണ്ടുപോയ രണ്ടു പോത്തുകളില്‍ ഒന്നിനായി തെരച്ചില്‍ തുടരുകയാണ്.
പ്രതിയായ ദീപ്ചന്ദും കൂട്ടാളികളും ചേർന്നാണ് വാനിലുണ്ടായിരുന്ന രണ്ട് പോത്തുകളെ തട്ടിയെടുത്തത്. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികളായ ദീപ്ചന്ദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.