ലഖ്നൗ: കന്നുകാലികളെ കശാപ്പ് ചെയ്തെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു.
സയാനയിലെ സ്റ്റേഷന് ഹൗസ് ഓഫീസറായ സുബോദ് കുമാര്‍ സിംഗ് ആണ് മരിച്ചത്.
ലഖ്നൗവിലെ ചിംക്രാര്വതി ക്രോസിംഗില്‍ നൂറുകണക്കിന് ഗ്രാമീണര്‍ സംഘടിച്ചെത്തിയത്. പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ജനക്കൂട്ടം കല്ലേറു നടത്തുകയായിരുന്നു. ഈ കല്ലേറിലാണ് പൊലീസുകാരന് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ജനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന സുമിത് എന്ന യുവാവ് മരിച്ചത്.
Also Read ലഹരിക്കടിമയായ യുവാവ് സഹോദരനെ കുത്തി കൊലപ്പെടുത്തി
രാവിലെ 11 മണിയോടെയായിരുന്നു സംഭവമെന്ന് ബുലന്ദേശ്വര്‍ ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ ന്യൂസ് 18 നോട് പറഞ്ഞു. വഴിതടയാനുള്ള നീക്കം പോലീസ് തടഞ്ഞതാണ് പ്രകോപനത്തിന് വഴിവച്ചത്. തുടര്‍ന്ന് ജനങ്ങള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും അനുജ് ഝാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bulandshahr, Lynching, Police