• HOME
  • »
  • NEWS
  • »
  • crime
  • »
  • Up Police | ബുള്‍ഡോസറുമായി വീണ്ടും യുപി പോലീസ്; ബലാത്സംഗ കേസിലെ പ്രതികളുടെ വീട് തകര്‍ത്തു

Up Police | ബുള്‍ഡോസറുമായി വീണ്ടും യുപി പോലീസ്; ബലാത്സംഗ കേസിലെ പ്രതികളുടെ വീട് തകര്‍ത്തു

ബുള്‍ഡോസറുമായെത്തിയ പോലീസ് പ്രതികളുടെ വീടിന്റെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നു.

  • Share this:
ലഖ്നൗ: ബലാത്സംഗ (rape case) കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി (Bulldozer)  ഇറങ്ങി ഉത്തര്‍പ്രദേശ് പോലീസ്  (Uttar Pradesh Police) സഹാറന്‍പുരിലാണ് ബലാത്സംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് എത്തിയത്.

ബുള്‍ഡോസറുമായെത്തിയ പോലീസ് പ്രതികളുടെ വീടിന്റെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വീട് മുഴുവനായും തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പോലീസ് മടങ്ങിയത്.

ഗ്രാമമുഖ്യന്റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി മാതാവാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് കേസെടുത്ത പോലീസ് ബുള്‍ഡോസറുമായി പ്രതികളെ പിടികൂടാനിറങ്ങുകയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന്  18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി പ്രതിയോട് ആവശ്യപ്പെട്ടു.ഇതില്‍ പ്രകോപിതനായ പ്രതിയും സഹോദരനുമായി  വീട്ടില്‍ ആരും ഇല്ലത്ത സമയത്ത്  അതിക്രമിച്ചു കയറി പെൺകുട്ടിയെ വീണ്ടും  ബലാത്സംഗം ചെയ്യുകയും ഇനി വിവാഹകാര്യം പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തെ കുറിച്ച്  ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ മാതാവിനോട് മാശമായി പെരുമാറിയെന്നും ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നത്. പോലീസ് വി പരാതി ലഭിച്ചതിന് ശേഷം പ്രതികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നതിന് ബുള്‍ഡോസറുമായി ഇറങ്ങിയത്.

വീട്ടില്‍ എത്തിയ പോലീസ് വീട്ടിലേക്കുള്ള ഗോവണി തകര്‍ക്കുകയും 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന് പ്രതികളുടെ കുടുംബത്തിന് മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആഴ്ചകള്‍ക്ക് മുമ്പ് പ്രതാപ്ഘട്ടിലും ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാന്‍ യു.പി. പോലീസ് ബുള്‍ഡോസറുമായി എത്തിയിരുന്നു.

Chain Snatching | കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ

സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്‍വന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും സ്വർണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാർത്ഥികൾ പോലീസിൽ മൊഴി നൽകി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവർ പറഞ്ഞു. പ്രകാശ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും തമിഴ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമാണ്.

Also read- Murder| പേട്ട റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും 

മാർച്ച് 15 ന്, എസ്‌ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന്‍ മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂർ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന്‍ ആഭരണവും കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Published by:Jayashankar Av
First published: