• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സർക്കാർ ഇടിച്ചുനിരത്തി

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സർക്കാർ ഇടിച്ചുനിരത്തി

പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ടു ആണ്‍കുട്ടികൾ ഉൾപ്പെടെ ആറുപേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്.

  • Last Updated :
  • Share this:
    ഭോപ്പാൽ: പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാര്‍. മധ്യപ്രദേശിലെ രേവയിലാണ് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ടു ആണ്‍കുട്ടികൾ ഉൾപ്പെടെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളുടെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.

    ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറുപേർ ചേർന്ന് ആക്രമിച്ചശേഷം സമീപത്തെ വനത്തിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

    Also Read-മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ നാലു പേർ അറസ്റ്റിൽ

    പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഇവർ അവിടെ നിന്ന് രക്ഷപ്പെട്ടത്. പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    സംഭവം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്തെ അഡീഷണൽ പോലീസ് സൂപ്രണ്ട് അനിൽ സോങ്കർ കുറ്റവാളികളെ വേഗത്തിൽ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തുടർന്നാണ് മൂന്നു പേർ‌ പിടിയിലായത്. ബാക്കിയുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ അവരുടെ വീടുകളും ഇടിച്ചുനിരത്തുമെന്ന് ഭരണകൂടം അറിയിച്ചു.

    Also Read-ഹോസ്റ്റലിലെ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

    കൂട്ടബലാത്സംഗം, ഭീഷൽണിപ്പെടുത്തൽ, പോക്സോ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റുള്ള പ്രതികൾക്കായുള്ള തെരച്ചില്‍‌ ഊർജിതമാക്കിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: