ബുള്ളി ബായ് ആപ്പ് (Bulli Bai App) കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ (Bengaluru) നിന്നുള്ള 21കാരനായ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ഉത്തരാഖണ്ഡില്‍ നിന്നുള്ള യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ (Muslim Women) ഫോട്ടോകള്‍ കാണിച്ച് അവരെ ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന ആപ്പായ ബുള്ളി ബായിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മുംബൈ പോലീസ്. മുംബൈ പോലീസിന്റെ സൈബര്‍ സെല്ലിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഇരുവരെയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ട്വിറ്റര്‍ ഹാന്ഡിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന്റെ സംഘം ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോയി. ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ലഭിച്ചു, ആപ്പ് വികസിപ്പിച്ചതില്‍ പങ്കുണ്ടോ, മറ്റ് പ്രതികളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ വിദ്യാര്‍ത്ഥിയെ 13 മണിക്കൂറിലധികം നേരം ചോദ്യം ചെയ്തു. അതേസമയം ഉത്തരാഖണ്ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
ജനുവരി ഒന്നിന് സംഭവം വിവാദമായത്തോടെ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മുംബൈ പോലീസ് കേസെടുത്തിരുന്നു. ഇത് ഒരു സംഘടിത പാന്‍-ഇന്ത്യൻ നെറ്റ്വർക്ക് ആണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃന്ദങ്ങൾ വെളിപ്പെടുത്തി. അതേസമയം ആപ്പിന്റെ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബ് (Github) അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
Also read-
Bulli Bai | എന്താണ് ബുള്ളി ബായ്? ഇത് ക്രിമിനൽ കുറ്റമാണെന്ന് മനസ്സിലാക്കാത്തവർ അറിയേണ്ട കാര്യങ്ങൾമൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്വെയർ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഗിറ്റ്ഹബ്ബ്. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബാണ് ബുള്ളി ബായ് ആപ്ലിക്കേഷന്റെ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോം. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയിൽ വിവാദം സൃഷ്ടിച്ച സുള്ളി ഡീലുകളുടെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ് അപ്ലിക്കേഷനും. സുള്ളി ഡീലും ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായി ഗിറ്റ്ഹബ്ബായിരുന്നു ഉപയോഗിച്ചത്. സുള്ളി ഡീല്‍സ് എന്ന ആപ്പില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
മുംബൈ പോലീസാണ് മുസ്ലിം വനിതകളെ അവരുടെ ചിത്രങ്ങള്‍ കാണിച്ച് 'ഓണ്‍ലൈന്‍ ലേല'ത്തിന് ലിസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഡല്‍ഹി പോലീസിലും ഈ കേസില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് വിവരം ആദ്യമായി വെളിപ്പെടുത്തുന്നത്. തന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്പനക്ക് വച്ച വിവരം ഇസ്മത് ആറ ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സമാനമായ രീതിയില്‍ ആപ്പില്‍ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥിനികളുടെയുമെല്ലാം പട്ടിക പുറത്തുവന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.