തൃശൂര്‍: തിരൂരില്‍ വീട്ടുകാര്‍ പൂരത്തിന് പോയ സമയത്ത് വന്‍ മോഷണം. പോട്ടോര്‍ റോഡിലെ പാടാശ്ശേരി പ്രദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന് സ്വര്‍ണവും 10,000 രൂപയുമാണ് കള്ളന് കൊണ്ടു പോയത്.
ബുധനാഴ്ച പുലര്‍ച്ചെ പ്രദീപും കുടുംബവും തൃശൂര്‍ പൂരം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു.
തുടര്‍ന്നാണ് വീട്ടിലെ സ്വര്‍ണവും പണവും അടക്കം മോഷണം പോയതായി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരെത്തി വീട്ടില്‍ പരിശോധന നടത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു
Murder | മുകൾ നിലയിൽ യുവതിയുടെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ; റൂട്ട് മാപ്പ് സഹിതം അയച്ചുനൽകി പ്രതിയായ ഭർത്താവ്
മാനന്തവാടി: വീട്ടിലെ മുകൾ നിലയിൽ കൊലപാതകം (Murder) നടന്ന വിവരം വീട്ടുകാർ അറിഞ്ഞത് പുലർച്ചെ പൊലീസ് എത്തിയപ്പോൾ. പനമരം കുണ്ടാല സ്വദേശി ടാക്സി ഡ്രൈവറായ അബ്ദുൽ റഷീദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് വീട്ടുകാരെ വിളിച്ച് ഉണർത്തി. വീട്ടിൽ വേറെ ആരെങ്കിലുമുണ്ടോയെന്നാണ് പൊലീസ് ആദ്യം ചോദിച്ചത്. അതിനുശേഷം നേരെ മുകൾ നിലയിലേക്ക് പോയി. പൊലീസിനൊപ്പം കയറിച്ചെന്ന വീട്ടുകാർ കണ്ടത് നടുങ്ങുന്ന കാഴ്ച. വീട്ടിൽ അതിഥിയായി എത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ചു കിടക്കുന്നു. രണ്ടു വയസുള്ള കുഞ്ഞിനെയും തോളിലിട്ട് യുവതിയുടെ ഭർത്താവ് സോഫയിൽ ഇരിക്കുന്നു. അബ്ദുൽ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളാണ് കൊല്ലപ്പെട്ട നിതാ ഷെറിൻ. ഇവരുടെ ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് ആണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സഹോദരൻ വഴി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ വീടിന്റെ റൂട്ട് മാപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ പൊലീസിന് അയച്ചുനൽകിയതും അബൂബക്കർ സിദ്ദിഖ് ആയിരുന്നു.
മൈസൂരുവിൽ വിനോദയാത്രയ്ക്ക് പോകാനായാണ് അബൂബക്കർ സിദ്ദിഖും ഭാര്യ നിത ഷെറിനും കുട്ടിയുമായി അബ്ദുൽ റഷീദിന്റെ വീട്ടിലെത്തിയത്. രാത്രിയാത്ര നിരോധനം കാരണം രാത്രിയിൽ അബ്ദുൽ റഷീദിന്റെ വീട്ടിൽ തങ്ങിയശേഷം രാവിലെ മടങ്ങാനായിരുന്നു ഇവർ പദ്ധതിയിട്ടത്. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മുകളിലത്തെ നിലയിലേക്ക് പോയതായിരുന്നു അബൂബക്കർ സിദ്ദിഖും ഭാര്യയും. പിന്നീട് നടന്നതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.