പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം; സ്വർണാഭരണങ്ങളും അരലക്ഷത്തിലേറെ രൂപയും കവർന്നു
പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം; സ്വർണാഭരണങ്ങളും അരലക്ഷത്തിലേറെ രൂപയും കവർന്നു
ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന അഞ്ചര പവൻ സ്വർണാഭരണങ്ങളും കവര്‍ന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങളം 62,000 രൂപയും കവർന്നു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ മകൻ ജോലിയ്ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഈ സമയം മാതാവ് ഷരീഫയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പുലർച്ചെ ഒന്നരയോടെ ടെറസിലെ വാതിൽ വഴി അകത്തേക്ക് കയറിയ മോഷ്ടാവ് അലമാരയിൽ നിന്ന് 60,000 രൂപയും ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന അഞ്ചര പവൻ സ്വർണാഭരണങ്ങളും കവര്‍ന്നു.
മൊബൈൽ ഫോണിന്‍റെ വെളിച്ച കണ്ട ഷരീഫയുട മകൾ ഉണർന്നെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടില്ല. ഈ സമയം വീട്ടിൽ ഒളിച്ച കള്ളൻ പിന്നീട‌് ഇവർ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷമാണ് മോഷണ നടത്തിയത്. ഷരീഫയുടെ കഴുത്തില മാല പൊട്ടിച്ചപ്പോൾ ഉണർന്നു നിലവിളിച്ചതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്തനായില്ല. കള്ളനെന്നും സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.