കോഴിക്കോട്: എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ മോഷണം പോയി. എടച്ചേരി പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ഓട്ടുപാത്രങ്ങൾ കളവ് പോയത്.
ഒരു ലക്ഷത്തിലകം രൂപയിലധികം വിലവരുന്ന 75 കിലോ തൂക്കമുള്ള ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങൾ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്. Also Read- ബൈക്ക് റൈഡിനിടെ അപകടം; ലഹരിക്ക് അടിമയായ കാമുകന്‍ റോഡില്‍ ഉപേക്ഷിച്ചു പോയ വിദ്യാർഥിനി മരിച്ചു പരമ്പര്യ മായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം ഒരു മുറിയിൽ സൂക്ഷിച്ചതായിരുന്നു. ഈ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. ആൾ താമസമില്ലാത്ത വീട്ടിൽ ബന്ധുക്കളെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപെട്ടത്. എടച്ചേരി പൊലീസിൽ പരാതി നൽകി.
വടകര നിന്നെത്തിയ കെ 9 സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikkode, Theft