• HOME
  • »
  • NEWS
  • »
  • crime
  • »
  • സൂര്യഗ്രഹണദിവസം ആഭിചാരക്രിയ; ശ്മശാനത്തിൽ മറവുചെയ്ത 10 വയസുകാരിയുടെ മൃതദേഹത്തിൻ‌റെ തല വെട്ടിയെടുത്തു

സൂര്യഗ്രഹണദിവസം ആഭിചാരക്രിയ; ശ്മശാനത്തിൽ മറവുചെയ്ത 10 വയസുകാരിയുടെ മൃതദേഹത്തിൻ‌റെ തല വെട്ടിയെടുത്തു

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ മരിച്ച പെൺ‌കുട്ടിയുടെ തലയാണ് അജ്ഞാതര്‍ വെട്ടിയെടുത്തത്.

  • Share this:
ചെന്നൈ: സൂര്യഗ്രഹണദിവസം ആഭിചാരക്രിയ നടത്തിയാൽ കൂടുതൽ ഫലം കിട്ടുമെന്ന് അന്ധവിശ്വാസത്തെ തുടര്‍ന്ന് ശ്മശാനത്തിൽ മറവുചെയ്ത 10കാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു. തമിഴ്നാട്ടിലെചെങ്കൽപേട്ടിലാണ് സംഭവം. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ മരിച്ച പെൺ‌കുട്ടിയുടെ തലയാണ് അജ്ഞാതര്‍ വെട്ടിയെടുത്തത്.

കഴിഞ്ഞ സൂര്യഗ്രഹണ ദിവസമാണ് ശവക്കുഴിമാന്തി മൃതദേഹത്തിന്‍റെ തല വെട്ടിയെടുത്ത് കടത്തിക്കൊണ്ട് പോയത്. സൂര്യഗ്രഹണ ദിവസം ആഭിചാരക്രിയകൾ ചെയ്താൽ ഫലമേറും എന്ന അന്ധവിശ്വാസത്തിലാണ് ഈ ഹീനമായ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

Also Read-പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

സംസ്കാരം കഴിഞ്ഞ് പത്തു ദിവസത്തിന് ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ശ്മശാനത്തിന് സമീപത്ത് നിന്ന് ഉപോയഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോർച്ചും കണ്ടെത്തിയിട്ടുണ്ട്. ആർ‍‍ഡിഒയും പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കുഴിമാടം തുറന്ന് നോക്കിയപ്പോഴാണ് തല നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ സീതാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Published by:Jayesh Krishnan
First published: