നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഭർത്താവിനെ ബന്ധുക്കൾ കൊന്നു'; ഖബറടക്കിയ മൃതദേഹം ഭാര്യയുടെ പരാതിയിൽ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു

  'ഭർത്താവിനെ ബന്ധുക്കൾ കൊന്നു'; ഖബറടക്കിയ മൃതദേഹം ഭാര്യയുടെ പരാതിയിൽ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു

  ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്

  Chelari_Postmortem

  Chelari_Postmortem

  • Share this:
   മലപ്പുറം: ഭർത്താവിനെ സ്വത്തിന് വേണ്ടി ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്ന് ഖബറടക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. മലപ്പറം ചേളാരിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്. ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്.

   താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് പുറത്തെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

   തന്‍റെ ഭർത്താവിനെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അബ്ദുൽ അസീസിന്‍റെ സ്വത്തുക്കള്‍ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും വീട്ടുകാർ ആരോപിക്കുന്നു. അസീസിന്‍റെ മരണ വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

   അതേസമയം വീട്ടമ്മയുടെ പരാതിയിൽ പഴുതില്ലാത്ത അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അബ്ദുൽ അസീസ് രോഗബാധിതനായാണ് മരിച്ചത്. അവസാനം ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിലെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി രേഖകൾ പറയുന്നു. എന്നാൽ കുടുംബത്തിന്‍റെ ആരോപണത്തിൽ അബ്ദുൽ അസീസിന്‍റെ മരണത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

   ഉളി കൊണ്ടുളള മരണം; നേരിട്ടു തെളിവില്ലാത്ത കേസിൽ നിർണായകമായത് പോസ്റ്റുമോർട്ടം

   വളരെ എളുപ്പത്തിൽ ഒരു സ്വാഭാവിക മരണം ആകുന്ന കേസാണ് നിർണായകമായ വഴിത്തിരിവിലൂടെ കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്തിയത്. കോട്ടയം-ഇടുക്കി അതിർത്തിയിൽ പെരുവന്താനം മരുതുംമൂട്ടിൽ ആണ്  നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവ് ഉളി കൊണ്ട് മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരുതുംമൂട് ആലപ്പാട്ട് ലിൻസൺ മരിച്ച സംഭവത്തിലാണ് പ്രതി മരുതുംമൂട് കുഴിവേലിമറ്റത്തിൽ അജോയെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്.

   Also Read- മയക്കുമരുന്ന് കേസിൽ സിനിമാക്കാരുമായി ബന്ധമുള്ള 'ടീച്ചറെ' ചോദ്യം ചെയ്തു; റോട്ട് വീലർ നായകൾ ടീച്ചറോട് ഇണക്കം കാട്ടിയതിൽ സംശയം

   സംഭവത്തിൽ നടന്ന നാടകീയതകളാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത്. വയറ്റിൽ ഉളി കൊണ്ട് മുറിവേറ്റ മരുതുംമൂട് സ്വദേശിയായ  ആലപ്പാട്ട് ലിൻസണെ സുഹൃത്തായ അജോയാണ് ആശുപത്രിയിൽ എത്തിച്ചത്. ജോലി ചെയ്യുന്നതിനിടെ വീണപ്പോൾ ഉളി കൊണ്ട് പരിക്കേറ്റു എന്നായിരുന്നു അജോ നൽകിയ മൊഴി. ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ലിൻസൺ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിലും ഇതേ മൊഴി തന്നെയാണ് അജോ ആവർത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർക്കും ഇതിൽ സംശയം ഒന്നും തോന്നിയിരുന്നില്ല. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടതിനാൽ ലിൻസൺ സംസാരിച്ചിരുന്നില്ല. ഇതോടെ സംഭവത്തെക്കുറിച്ച് നേരിട്ട് വിവരം ശേഖരിക്കുന്നതിന് പോലീസിനും കഴിയാതെയായി. വെള്ളിയാഴ്ച രാത്രി ലിൻസൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.

   സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ  അജോ ആശാരിപ്പണിക്കാരനാണ്. ഇയാളുടെ മരുതുംമൂട്ടിലെ വർക് ഷോപ്പിൽ വച്ച് സുഹൃത്ത് കൂടിയായ മരിച്ച ലിൻസണുമായി വാക്കുതർക്കം ഉണ്ടായി.  അന്ന് പകലാണ് ആദ്യം വഴക്ക് ഉണ്ടായത്. സന്ധ്യയോടെ വീണ്ടും ലിൻസൺ അജോയുടെ വർക്ക്ഷോപ്പിലെത്തുകയും ഇവിടെ കിടന്ന ദിവാൻ കോട്ടിൽ കയറി കിടക്കുകയും ചെയ്തു. എഴുന്നേറ്റ് പോകാൻ അജോ ആവശ്യപ്പെട്ടെങ്കിലും ലിൻസൺ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അജോ ആശാരിപ്പണിക്ക് ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ച് ലിൻസണെ കുത്തുകയുമായിരുന്നു.

   വയറ്റിനുള്ളിൽ ആഴത്തിലുണ്ടായ മുറിവും, ആന്തരികമായി രക്തം കട്ടപിടിച്ചതുമാണ് ലിൻസൻ്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ അജോയെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതകം നടന്ന വർഷോപ്പിൽ എത്തിച്ച് തെളിവെടുത്തു. പീരുമേട് ഡി വൈ എസ് പി സനൽ കുമാർ, പെരുവന്താനം എസ് എച്ച് ഒ വികെ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
   Published by:Anuraj GR
   First published:
   )}