• HOME
  • »
  • NEWS
  • »
  • crime
  • »
  • കൈകൾ ചങ്ങലയിൽ കെട്ടിയ മൃതദേഹം; ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കൈകൾ ചങ്ങലയിൽ കെട്ടിയ മൃതദേഹം; ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്.

  • Last Updated :
  • Share this:
    ഇടുക്കി: ചിന്നക്കനാലിൽ ആദിവാസി യുവാവ് തീ പൊള്ളലേറ്റ് മരിച്ചു. 301 കോളനി നിവാസി കരുൺ (23) ആണ് മരിച്ചത്. വീടിന് പുറത്താണ്ണ് മൃതദേഹം കണ്ടത്. കൈകൾ ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയിട്ടുണ്ട്. സമീപത്തായി ഒരു വടിയും ഇരിപ്പുണ്ട്.

    വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ‌‌കരുൺ അമിത വേഗതയിൽ സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിനു ശേഷം കരുണിനെ കണ്ടിട്ടില്ല.

    Also Read- ലൈംഗികബന്ധം നിഷേധിച്ചു; പ്രായം 10 വയസ് കുറച്ചു പറഞ്ഞ് പറ്റിച്ചു; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

    തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും ശാന്തന്‍പാറ പോലീസ് അറിയിച്ചു.

    മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

    Also Read- ലേലത്തിൽ വാങ്ങിയ പഴയ സ്യൂട്ട്‌കേസിൽ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ

    സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു

    അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് ( 35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30തോടെ ഭവാനിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോഴാണ് രാമദാസിനെ കാട്ടാന ആക്രമിച്ചത്.

    തലയ്ക്ക് ആനയുടെ ചവിട്ടേറ്റ രാമദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അട്ടപ്പാടിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 28ന് കാട്ടാനയുടെ ആക്രമണത്തിൽ പ്ലാമരത്ത് മല്ലീശ്വരി എന്ന സ്ത്രീയും മരിച്ചിരുന്നു.
    Published by:Naseeba TC
    First published: