ഭിന്നശേഷിയുള്ള യുവതിയുടെ ശരീരം നദിക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
ഭിന്നശേഷിയുള്ള യുവതിയുടെ ശരീരം നദിക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
സംഭവം നടന്ന് 36 മണിക്കൂർ പിന്നിട്ടിട്ടും ഒരു നിഗമനത്തിലെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതി സഞ്ചരിക്കുന്ന മുചക്ര വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ഭിന്നശേഷിയുള്ള യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 24 വയസുകാരിയായ ഉമ്മനേനി ഭുവനേശ്വരിയാണ് മരിച്ചത്.
ഒങ്കോൾ പട്ടണത്തിന്റെ പ്രദേശത്തുള്ള ദസരാജുപള്ളി റോഡിലെ ഒരു കുളത്തിനടുത്താണ് ഉമ്മനേനി ഭുവനേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് 36 മണിക്കൂർ പിന്നിട്ടിട്ടും കേസിൽ ഒരു നിഗമനത്തിലെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതി സഞ്ചരിക്കുന്ന മുചക്ര വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സമീപത്ത് നിന്നായി ലഭിച്ച ഹാൻഡ്ബാഗിൽ നിന്നും കണ്ടെത്തിയ ഏതാനും രേഖകളുടെ സഹായത്തോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഓങ്കോളിലെ കമ്മപാലം പ്രദേശത്ത് താമസിക്കുന്ന ഉമ്മാനേണി ഒരു സാമൂഹിക പ്രവർത്തകയാണ്, ഒപ്പം നാരായണ സർവകലാശാലയിലെ എംബിഎ വിദ്യാർഥി കൂടിയാണ്.
ആത്മഹത്യയാണെന്ന് പോലീസ് ആദ്യം സംശയിച്ചു. എന്നാൽ മൃതദേഹത്തിന് സമീപത്ത് നിന്ന് മണ്ണെണ്ണയോ പെട്രോളോ ഒന്നും കണ്ടെത്താനായില്ല. അവളുടെ മൊബൈൽ ഫോണിൽ നിന്ന് എല്ലാ കോൺടാക്റ്റുകളിലേക്കും അയച്ച ഒരു വാട്ട്സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചു. വാട്സാപ്പ് ആപ്ലിക്കേഷൻ ഇനി പ്രവർത്തിക്കില്ലെന്നും അതിനാൽ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അവസാന സന്ദേശം.
സംശയാസ്പദമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പോലീസ് കേസെടുത്തു. കൊലപാതക സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഓങ്കോളിലെ ഒരു ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയെന്നും ഉമ്മാനേനിയുടെ ഫോൺ കോൾ ഡാറ്റ വിശകലനം ചെയ്യുകയാണെന്നും സർക്കിൾ ഇൻസ്പെക്ടർ ശിവരാമകൃഷ്ണ റെഡ്ഡി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.