• HOME
  • »
  • NEWS
  • »
  • crime
  • »
  • വൈറ്റില ഹബ്ബില്‍ ബസ് ഡ്രൈവർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

വൈറ്റില ഹബ്ബില്‍ ബസ് ഡ്രൈവർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

ഗുരുവായൂര്‍-വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്

  • Last Updated :
  • Share this:
    കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബില്‍ രണ്ടു ബസുകളിലെ ജീവനക്കാര്‍ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു. ബസ് ഡ്രൈവറായ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷൈജു(45) എന്നയാള്‍ക്കാണ് കുത്തേറ്റത്. ഗുരുവായൂര്‍-വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ബസിലെ കണ്ടക്ടറായ പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ (50) മരട് പൊലീസ് അറസ്റ്റു ചെയ്തു.

    കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ആയായിരുന്നു രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്. വാക്കുതർക്കത്തിനിടെ രാധാകൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷൈജുവിനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തി ഉപയോഗിച്ചാണ് രാധാകൃഷ്ന്‍ ഷൈജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദനം

    കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മർദനം. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ചാണ് യുവാവിന് മർദിച്ചത്. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് യുവാവിനെ മർദിച്ചത്. മർദന ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞദിവസം ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.

    കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലേയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി.

    Also Read-ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദിച്ച കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ

    സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേർ ഒളിവിലാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
    Published by:Anuraj GR
    First published: