നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | ടിക്കറ്റ് നൽകുമ്പോൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ

  Sexual Abuse | ടിക്കറ്റ് നൽകുമ്പോൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ

  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്

  Rajesh_kollam

  Rajesh_kollam

  • Share this:
   കൊല്ലം: പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. കൊല്ലം(Kollam) ചിന്നക്കടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർ തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   .
   കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നല്‍കുന്നതിനൊപ്പം ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ലൈംഗികപരമായ അതിക്രമം ഇയാൾ കുട്ടിക്കു നേരെ ആവർത്തിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പ്രതികരിച്ചു. അതിനു ശേഷം ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന് പരാതി നൽകുകയും ചെയ്തു.

   പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അതുല്‍ എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരഹൃദയത്തിൽ വെച്ച് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവം ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതേത്തുടർന്ന്, നഗരത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആര്‍, എസ്.ഐ മാരായ രതീഷ്കുമാര്‍. ആര്‍, രജീഷ്, ഹരിദാസന്‍ എസ്. സി. പി. ഒ ബിന്ദു, സി. പി. ഓ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

   സ്ഥിരമായി ഒരേ കാരണത്താൽ കല്യാണം മുടങ്ങുന്നു; സഹപാഠിയായ യുവാവ് അറസ്റ്റിൽ

   കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിക്ക് വരുന്ന വിവാഹാലോചനകൾ സ്ഥിരമായി ഒരേ കാരണത്താൽ മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്.

   Also Read- മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ

   പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വിവാഹം മുടക്കുന്നത് സഹപാഠിയായിരുന്ന അരുൺ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ തുടരെത്തുടരെ മുടങ്ങിയതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവതിയെ പെണ്ണ് കാണാനെത്തിയവർ, അപ്രതീക്ഷിതമായി വിവാഹാലോചനയിൽനിന്ന് പിൻമാറുകയായിരുന്നു. വിവാഹ ആലോചനയുമായി വന്നവരുടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കാമുകൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ എത്തി, യുവതിയുമൊത്തുള്ള ഫോട്ടോകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത വിവരം അറിഞ്ഞത്.

   യുവതിയെ പെണ്ണ് കാണാൻ എത്തുന്നവരുടെ വീട് കണ്ടെത്തി, അവിടെ നേരിട്ട് എത്തിയാണ് അരുൺ വിവാഹാലോചന മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാൾ വിവാഹം മുടക്കിയിരുന്നത്. എന്നാൽ അരുണുമായി യുവതിക്ക് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് വീട്ടുകാർ പറയുന്നു. ഒന്നിച്ച്‌ പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി പറഞ്ഞു. ഏതായാലും കല്യാണം മുടങ്ങുന്നതിന് കാരണക്കാരനായ ആൾ കുടുങ്ങിയതിന്‍റെ ആശ്വാസത്തിലാണ് യുവതിയുടെ വീട്ടുകാർ.
   Published by:Anuraj GR
   First published:
   )}