കൽപ്പറ്റ: പതിനാറുകാരിയെ ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് പൊലീസ് പിടികൂടിയത്. കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാൾ പെൺകുട്ടിയെ ബസിനുള്ളിൽവെച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രതി ബൈജുവിനെതിരെ ബലാത്സംഗ കുറ്റം, പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.
സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ ബസില്‍ വെച്ച് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി. രാത്രിയിൽ കുട്ടിയെ വീട്ടില്‍ നിന്ന് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശ നിലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
പിന്നീട് ആശുപത്രിയില്‍ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബൈജു പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയുംഒപ്പം താമസിച്ചിരുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബു താഹിറി(42)നെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.
2015 സെപ്റ്റംബര്‍ 18ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്ബത്തേല്പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകളാണ് ഷമീറ. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!
ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യിൽ സംശയം തോന്നിയതിനെ തുടർന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭർത്താവിന്റെ ന്യായീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.
Also Read-
Mysuru Gang Rape| മൈസൂരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ചുപേരും തമിഴ്നാട് സ്വദേശികൾ; സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.