• HOME
  • »
  • NEWS
  • »
  • crime
  • »
  • ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബസ് ഡ്രൈവർ അറസ്റ്റിൽ

ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ബസ് ഡ്രൈവർ അറസ്റ്റിൽ

അതിരാവിലെ ആയതിനാൽ ബസ്സിൽ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല.

  • Share this:
    കോഴിക്കോട്: ട്യൂഷന് പോയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വ്യാഴാഴ്ച്ചയാണ് സംഭവം. രാവിലെ കോഴിക്കോട് മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിൽ ട്യൂഷൻ ക്ലാസിന് പോയ വിദ്യാർത്ഥിനിയെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

    വ്യാഴാഴ്ച്ച അതിരാവിലെ ബസ്സിൽ ട്യൂഷൻ ക്ലാസിന് പോകുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

    അതിരാവിലെ ആയതിനാൽ ബസ്സിൽ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ് നിർത്തി വിദ്യാർത്ഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ബസ്സിന്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല.

    Also Read-Murder | 'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

    സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

    പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

    പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സു വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 27 വര്‍ഷം കഠിനതടവും 65000 രൂപ പിഴയും. ആനപ്പാറ നാരകത്തിന്‍കാല അറവലക്കരിക്കകം മഞ്ജുഭവനില്‍ പ്രഭാകരന്‍ കാണി(55)യാണ് പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍(പോക്സോ) ജഡ്ജി എസ്.ആര്‍.ബില്‍കുല്‍ ശിക്ഷ വിധിച്ചത്.

    Also Read-Minor sexually abused | പതിനാറുകാരിയെ രണ്ടു വർഷം പീഡിപ്പിച്ച പിതാവും സഹോദരനും പൊലീസ് പിടിയിൽ

    12 വയസുവരെ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം സ്‌കൂളിലെ ടീച്ചറോടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ പേടിയാണെന്ന് ടീച്ചറോട് കുട്ടി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു.

    ആറു വര്‍ഷത്തിനിടെ പലവട്ടം കുട്ടിയെ ഉപദ്രവിച്ച പ്രതി, 2019-ലാണ് ഏറ്റവും അവസാനം ആക്രമിച്ചത്. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു. പിഴത്തുക മുഴുവനും ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു.
    Published by:Naseeba TC
    First published: