• HOME
  • »
  • NEWS
  • »
  • crime
  • »
  • ബസ് യാത്രക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി പണം തട്ടിയ ബസ് ഡ്രൈവർ പിടിയിൽ

ബസ് യാത്രക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി പണം തട്ടിയ ബസ് ഡ്രൈവർ പിടിയിൽ

സതീഷ് കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്.

  • Share this:

    കൊല്ലം: ബസ് യാത്രക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗിക ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവർ പിടിയിൽ. പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

    കൊല്ലം – ചിറക്കരത്താഴം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സതീഷ് കുമാർ എന്ന വിഷ്ണു. ബസിലെ യാത്രക്കാരായ പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കുന്നത്. ഇതിലൂടെ വിദ്യാര്‍ഥിയായ പെൺകുട്ടിയുടെ കൈയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Also read-വിവാഹം കഴിക്കാമെന്ന് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് നല്‍കി കോളേജ് വിദ്യാർഥിനിയെ എസ്ഐ പീഡിപ്പിച്ചെന്ന് പരാതി

    സതീഷ് കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്. ഗൂഗിൾ പേ വഴിയും അല്ലാതെയും മൂന്നുലക്ഷത്തോളം രൂപയാണ് പെൺകുട്ടിയിൽ നിന്നു ഇയാൾ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    Published by:Sarika KP
    First published: