നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Molesting Actress| വിമാനത്തിൽ നടിക്കുനേരെ ലൈംഗികാതിക്രമം: വ്യവസായി അറസ്റ്റിൽ

    Molesting Actress| വിമാനത്തിൽ നടിക്കുനേരെ ലൈംഗികാതിക്രമം: വ്യവസായി അറസ്റ്റിൽ

    ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ അനുചിതമായി സ്​പർ​ശിച്ചെന്ന്​ പരാതിയിൽ പറയുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മുംബൈ: ഡൽഹി-മുംബൈ വിമാനത്തിൽ (Delhi-Mumbai flight) നടിയെ പീഡിപ്പിച്ചെന്ന (molesting actress) പരാതിയിൽ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 14ന് സഹർ പൊലീസ് രജിസ്റ്റർ ചെയ്​ത കേസിലാണ് ഗാസിയാബാദ്​ സ്വദേശി നിതിൻ അറസ്റ്റിലായത്​​.മുംബൈയിൽ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബർ ഒന്നിന് ഡൽഹിയിലേക്ക് പോയിരുന്നു. ഒക്ടോബർ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് ദുരനുഭവമുണ്ടായത്.

      ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ അനുചിതമായി സ്​പർ​ശിച്ചെന്ന്​ പരാതിയിൽ പറയുന്നു. കൂടാതെ ഇയാൾ നടിയെ തന്നിലേക്ക്​ പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിൻ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്​ ഇവർ കസ്റ്റമർ റിലേഷൻ സംഘത്തിന്​ പരാതി നൽകാൻ നിർദേശിച്ചു.

      പേരുമാറ്റി പറഞ്ഞ് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം

      കാബിൻ ക്രൂ ഇയാളുടെ പേര്​ ചോദിച്ചപ്പോൾ സഹയാത്രികന്‍റെ പേര്​ നൽകിയത്​ ആശയക്കുഴപ്പം സൃഷ്​ടിച്ചു. രാജീവ്​ എന്നയാളുടെ പേരാണ്​ നൽകിയിരുന്നത്​. അതേദിവസം രാത്രി തന്നെ നടി എയർലൈൻ കമ്പനിക്ക് മെയിൽ വഴി പരാതി നൽകി. തുടർന്ന്​ നടി വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ, സംഭവം അവരുടെ അധികാരപരിധിയിൽ അല്ലാത്തതിനാൽ സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

      Also Read- Monson Mavunkal| 'അറസ്റ്റിലാകുന്നതിന് മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം നൽകി ഗർഭഛിദ്രം'

      എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് എയർ ലൈൻ കമ്പനിയോട് രാജീവിന്റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.
      പൊലീസ്​ രാജീവിനെ തേടി എത്തിയപ്പോൾ ഇയാൾ നിരപരാധിത്വം വ്യക്തമാക്കി. പിന്നീട്​ ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ്​ പ്രതിയെന്ന്​ മനസ്സിലാക്കുകയായിരുന്നു.രാജീവ് അയച്ചുകൊടുത്ത ഫോ​ട്ടോയിൽനിന്ന്​ നടി പ്രതിയെ തിരിച്ചറിയുകയും ചെയ്​തു. വിവിധ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്​.

      Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ

      ഗാസിയാബാദിൽ നിന്നുള്ള വ്യവസായിയാണ് 36 കാരനായ നിതിൻ. ഒക്ടോബർ 14ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ നടിയുടെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റിന് അപേക്ഷയും നൽകി.

      Also Read- വീട്ടുജോലിക്കാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; മോൻസനെതിരെ പോക്സോ കേസ്
      Published by:Rajesh V
      First published:
      )}