ഇന്റർഫേസ് /വാർത്ത /Crime / മേലുദ്യോഗസ്ഥയ്ക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകി മൂന്നാഴ്ചയായിട്ടും നടപടിയില്ല; സി-ഡിറ്റ് ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു

മേലുദ്യോഗസ്ഥയ്ക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകി മൂന്നാഴ്ചയായിട്ടും നടപടിയില്ല; സി-ഡിറ്റ് ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു

മേലുദ്യോഗസ്ഥ നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാർച്ച് 5നാണ് ജീവനക്കാരി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്

മേലുദ്യോഗസ്ഥ നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാർച്ച് 5നാണ് ജീവനക്കാരി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്

മേലുദ്യോഗസ്ഥ നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാർച്ച് 5നാണ് ജീവനക്കാരി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: മേലുദ്യഗസ്ഥയ്ക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത് സി- ഡിറ്റ് ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. പരാതിക്കാരി മൊഴിയെടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും ബുധനാഴ്ച കേസെടുക്കുമെന്നും മ്യൂസിയം എസ്‌ഐ പറഞ്ഞു. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌ പരാതിക്കാരി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

പതിമൂന്ന് വർഷത്തോളമായി സി-ഡിറ്റിൽ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാർച്ച് 5ന് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. നിലവിൽ ജോലി ചെയ്യുന്ന ഡിവിഷനിൽ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു.

Also Read- ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം

തന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചുള്ള ജോലിയിൽ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്‌ട്രീയബന്ധം പോലും ഇവർ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓഫീസിലെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ചും ജീവനക്കാർ പങ്കെടുക്കുന്ന യോഗങ്ങളിൽ വെച്ചും സമുദായത്തിന്റെ പേര് വിളിച്ച് തന്നെ വ്യക്തിപരമായി ആക്രമിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.

മ്യൂസിയം പൊലീസ് മാത്രമല്ല പല രാഷ്‌ട്രീയനേതാക്കളും ഒത്ത് തീർപ്പിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.  കേസെടുക്കാതെ 9ാം തീയതി പൊലീസ് ഒത്തുതീർപ്പിനായി വിളിപ്പിച്ചു. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും അന്ന് വിളിപ്പിച്ചതായും പരാതിക്കാരി പറയുന്നു. സി-ഡിറ്റിലെ ആഭ്യന്തരപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം മാത്രമേ കേസിൽ തങ്ങൾക്ക് നടപടി എടുക്കാൻ സാധിക്കുള്ളു എന്ന് പൊലീസ് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി പരാതി ഗൗരവമുള്ളതാണെന്ന റിപ്പോർട്ട് നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ജീവനക്കാരി പറയുന്നു.

Also Read- ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക ആരോപിച്ച ലക്ഷദ്വീപ് ജില്ലാ ജഡ്ജിയെ പാലായിലേക്ക് മാറ്റി

ഇതിനെല്ലാം ഒടുവിലാണ് കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളികകൾ കഴിച്ച് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

First published:

Tags: C-DIT, Kerala police, Museum