മലപ്പുറം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ജൂൺ 29 നാണു സംഭവം നടന്നത്.
കാലിക്കറ്റ് സർവകലാശാലയിലെ കരാർ ജീവനക്കാരൻ ആണ് വിമുക്ത ഭടൻ കൂടിയായ മണികണ്ഠൻ. ക്യാമ്പസിൽ കാട് പിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒട്ടേറെ ഇടങ്ങൾ ഉണ്ട്. ഇവിടേക്ക് കൂട്ടുകാരുടെ കൂടെ വന്ന പെൺകുട്ടിയുടെ ഫോട്ടോ ഇയാള്‍ എടുത്തിരുന്നു. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ആണ് പ്രതി പീഡിപ്പിച്ചത്. കറങ്ങി നടക്കുന്നത് രക്ഷിതാക്കളെയും സ്കൂള്‍ പ്രിന്‍സിപ്പാലിനെയും അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഭിഷണി.
തുടർന്ന് പെൺകുട്ടിയെ തൊട്ടടുത്ത കാടുമൂടിയ ഇടത്തേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ തേഞ്ഞിപ്പലം പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾക്ക് എതിരായ വകുപ്പുകളും പോക്സോയും ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Also Read-Vijay Babu | വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍
അതേ സമയം പോക്സോ കേസിൽ ഉൾപ്പെട്ട കരാർ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങിയതായി കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ അറിയിച്ചു.
Arrest | ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച പിതാവ് പിടിയില്‍
തിരുവനന്തപുരം വിഴിഞ്ഞത് ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന് അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇടതു കാലില്‍ സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.
മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെ പ്രതി പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. .എല്ലാ ദിവസവും തന്റെ വീട്ടില്‍ കൊണ്ടു വരുന്ന കുഞ്ഞിനെ നാല് ദിവസമായി കാണാത്തത് കൊണ്ട് അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു.
Also Read-തമിഴ്നാട്ടിൽ അബോർഷൻ ഗുളിക കഴിച്ച് 15 കാരി മരിച്ചു; കാമുകൻ അറസ്റ്റിൽ
കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ വിവരം അന്വേഷിച്ചപ്പോള്‍ അഞ്ചു വയസ്സുള്ള മൂത്തമകന് ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ അമ്മൂമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുഞ്ഞുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് പിതാവിന്റെ ക്രൂരത പുറത്തുവന്നത്.
പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. കുറച്ചു നാള് മുന്‍പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് മുല്ലൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.