• HOME
  • »
  • NEWS
  • »
  • crime
  • »
  • കടയ്ക്കാവൂര്‍ പോക്സോ കേസ്; 'അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ചു കൂടെ?' സുപ്രീംകോടതി

കടയ്ക്കാവൂര്‍ പോക്സോ കേസ്; 'അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ചു കൂടെ?' സുപ്രീംകോടതി

അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളിൽ അമ്മയ്ക്കെതിരെ മകനെ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീഷിച്ചു

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണവിധേയായ അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ചുകൂടെയെന്ന ചോദ്യവുമായി സുപ്രീംകോടതി. . ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്നപ്പോഴാണ്  മകൻ പരാതി നൽകിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും, അവരും ഇരയായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

    അമ്മ നിരപരാധിയണെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവെച്ചതിനെതിരെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

    സുപ്രധാനമായ ചില നിരീക്ഷണങ്ങളും ചോദ്യങ്ങളും ഹർജി പരിഗണിക്കുന്നതിനിടെ കോടതി ഹർജിക്കാരോട് ഉന്നയിച്ചു. മകൻ നൽകിയ മൊഴി അച്ഛന്റെ സമ്മർദ്ദത്തോടെയാണ് എന്ന് സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളിൽ അമ്മയ്ക്കെതിരെ മകനെ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീഷിച്ചു.

    Also Read- കടയ്ക്കാവൂര്‍ പോക്സോ കേസ്; അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരെ മകന്‍ സുപ്രീംകോടതിയില്‍

    എന്നാൽ, ഈ വാദത്തെ കുട്ടിയുടെ അഭിഭാഷകൻ കോടതിമുമ്പാകെ ശക്തമായി എതിർത്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുമ്പോഴാണ് മകൻ അമ്മയ്ക്കെതിരെ മൊഴി നൽകിയതെന്നും അതിനാൽ തന്നെ അത് പിതാവിന്റെ സമ്മർദ്ദത്തോടെയാണെന്ന് പറയാനാകില്ലെന്നും മകന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു. മാത്രമല്ല അന്വേഷണത്തിൽ മകന്റെ പരാതി തെറ്റാണെന്ന റിപ്പോർട്ട് നൽകിയതിലൂടെ മകൻ കള്ളനാണെന്നു സമൂഹത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ മകൻ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

    എന്നാൽ, മാനസിക സമ്മർദ്ദവും പീഡനവും മകനു മാത്രമല്ല അമ്മയും അനുഭവിക്കുന്നുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.  കേസിൽ അമ്മയേയും ഒരു ഇരയായി കാണാമെന്നും കോടതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് തെറ്റാണ് എന്നു പറയാനുള്ള കാരണങ്ങൾ എന്താണെന്ന് അറിയിക്കാനും ഹർജിക്കാരോട് കോടതി നിർദേശിച്ചു.
    Published by:Arun krishna
    First published: